കോഴിക്കോട്ട് വൻ കറൻസി വേട്ട; ട്രെയിനിൽ കടത്താൻ ശ്രമിച്ച  35.97 ലക്ഷം രൂപ പിടികൂടി 

കോഴിക്കോട്ട് വൻ കറൻസി വേട്ട; ട്രെയിനിൽ കടത്താൻ ശ്രമിച്ച  35.97 ലക്ഷം രൂപ പിടികൂടി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോഴിക്കോട്: അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച 35.97 ലക്ഷം രൂപ കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിൽ നിന്ന് പിടികൂടി. മംഗളൂരു - ചെന്നൈ എക്സ്പ്രസിൽ നിന്നാണ് കറൻസി പിടികൂടിയത്. വൈകീട്ടോടെ പ്രത്യേക സംഘമാണ് പണം പിടിച്ചെടുത്തത്. 

രാജസ്ഥാൻ സ്വദേശിയായ ബാബൂത്ത് സിങ് (54)നെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു. പണം കോഴിക്കോടേക്ക് കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. 

നിയമസഭാ തെരഞ്ഞൈടുപ്പിന്റെ പശ്ചാത്തലത്തിൽ  പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ജെതിൻ പി രാജിന്റെ നേതൃത്വത്തിൽ പരിശോധനയ്ക്കായി പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. പ്രതിയെ തുടർ നടപടികൾക്കായി ആദായ നികുതി ഉദ്യോഗസ്ഥർക്ക് കൈമാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com