പന്തളത്തെ വന്‍ തോല്‍വി : സിപിഎമ്മില്‍ നടപടി ; ഏരിയാ സെക്രട്ടറിയെ മാറ്റി

തെരഞ്ഞെടുപ്പില്‍ സംഘടനാപരമായി ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ ഭരണം നഷ്ടമായ സംഭവത്തില്‍ സിപിഎമ്മില്‍ നടപടി. സിപിഎം ഏരിയ സെക്രട്ടറി ഇ ഫസലിനെ മാറ്റി. പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ബി ഹര്‍ഷകുമാറിന് ഏരിയാ സെക്രട്ടറിയുടെ ചുമതല നല്‍കി. 

സിപിഎം സംസ്ഥാന സമിതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലാ നേതൃയോഗത്തിന്റെ തീരുമാനം. നഗരസഭയുടെ ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി ഡി ബൈജുവിനെയും നീക്കി. സംഘടനാപരമായി ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. 

പ്രചാരണത്തിലും പോരായമകളുണ്ടായി. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കും ബിജെപി മുന്നേറ്റത്തിനും വഴിയൊരുക്കി. ഭൂരിപക്ഷ സമുദായ ധ്രുവീകരണം കണ്ടെത്തി പരിഹാരം കാണുന്നതില്‍ ഏരിയാ നേതൃത്വം പരാജയപ്പെട്ടുവെന്നും സിപിഎം വിലയിരുത്തി. 

2015ല്‍ 15 സീറ്റുകള്‍ നേടി സിപിഎം ഭരണം നേടിയിരുന്നു. ഇത്തവണ ഒമ്പതു സീറ്റുകളാണ് സിപിഎമ്മിന് ലഭിച്ചത്. ഏഴു സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി 18 സീറ്റുകള്‍ നേടി നഗരസഭ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com