നിലമ്പൂരിൽ നിയന്ത്രണം വിട്ട് ബൈക്കും ജീപ്പും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

ചുങ്കത്തറ സ്വദേശി ആദിൽ (22) ആണ് മരിച്ചത്.
ACCIDENT DEATH
ആദിൽ
Updated on
1 min read

മലപ്പുറം: നിലമ്പൂരിലെ തിരുവാലിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി ആദിൽ (22) ആണ് മരിച്ചത്. ഇൻഡസ്ടിയൽ ജോലിക്കാരനായ ആദിൽ രാവിലെ ജോലിക്ക് പോയതായിരുന്നു. വൈദ്യുതി തടസം കാരണം ജോലിയില്ലാതിരുന്നതിനെ തുടർന്ന് തിരിച്ചു വരുന്നതിനിടെ തിരുവാലി റോഡിൽ വെച്ചാണ് അപകടമുണ്ടായത്.

എതിരെ വരികയായിരുന്ന ജീപ്പുമായി ആദിലിന്‍റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ആദിലിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പിതാവ്: റഫീഖ്. മാതാവ്: ഷമീമ. സഹോദരങ്ങൾ: ദിൽഷ, അംന, സയാൽ, അഭാൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com