

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്ന അബ്ദുല്‍ ലത്തീഫ് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉന്നതര്‍ക്ക് വന്‍തുക കമ്മിഷന്‍ നല്‍കിയതായി വിവരം. കോണ്‍സുലേറ്റിലെ വിവിധ പദ്ധതികളുടെ കരാര്‍ ലഭിക്കുന്നതിന് രണ്ടു ലക്ഷം ഡോളര്‍ കമ്മിഷന്‍ നല്‍കിയതായാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
സ്വര്‍ണക്കടത്തു കേസില്‍ പ്രതിയല്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ലത്തീഫിനെതിരെയും നടക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. തിരുവനന്തപുരത്തെ പ്രമുഖ ബിസിനസുകാരന്‍ കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കു കമ്മിഷന്‍ നല്‍കിയതായി അന്വേഷണ ഏജന്‍സികളോട് സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.
വിസ സ്റ്റാംപിങ്, വിസ അറ്റസ്റ്റേഷന്‍ തുടങ്ങിയ പ്രവൃത്തികളുടെ കരാര്‍ ലഭിക്കുന്നതിന് രണ്ടു ലക്ഷം ഡോളര്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് നല്‍കിയെന്നാണ് ഇഡി പറയുന്നത്. വിസ് സ്റ്റാംപിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് യുഎഇ ദിര്‍ഹത്തിലാണ് ഫീസ് നല്‍കേണ്ടത്. ഇതിന്റെ കരാര്‍ ആണ് ലത്തീഫി്‌ന്റെ കമ്പനിക്കു ലഭിച്ചത്. ഇതിന്റെ ലാഭത്തില്‍നിന്നുള്ള വിഹിതം കോണ്‍സുല്‍ ജനറിലും കോണ്‍സുലേറ്റിലെ അക്കൗണ്ട് വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനും സ്വപ്‌നയ്ക്കും ലഭിച്ചിരുന്നെന്ന് ഇഡി പറയുന്നു.
യുഎഇയിലേക്കു ജോലിക്കായി പോവുന്നവരുടെ പശ്ചാത്തല വിവരങ്ങള്‍ ഫോര്‍ത്ത് ഫോഴ്‌സ് എന്ന സ്ഥാപനത്തിനു നല്‍കിയതില്‍ 1.6 ലക്ഷം ഡോളര്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കു കമ്മിഷന്‍ നല്‍കി. യുഎഎഫ്എക്‌സുമായുള്ള ഇടപാടില്‍ കോണ്‍സുല്‍ ജനറല്‍ അന്‍പതിനായിരം ഡോളറും രണ്ടാമത്തെ ഇടപാടിന് 35000 ഡോളറും കമ്മിഷനായി തനിക്കു തന്നെന്നാണ് സ്വപ്‌നയുടെ മൊഴി. രണ്ട് ഇടപാടിലും ലത്തീഫിന്റെ ഇടപെടലുണ്ട്. ഇതിനു പുറമേ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ അന്‍പതിനായിരം ഡോളറാണ് സ്വ്പനയ്ക്കു കമ്മിഷനായി ലഭിച്ചത്ത. ഇത് പൂവാര്‍ സഹകരണ ബാങ്കിലും ആക്‌സിസ് ബാങ്കിലും ഫെഡറല്‍ ബാങ്കിലുമായി നിക്ഷേപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates