'ബിനോയ് വിശ്വത്തിന് നേതൃഗുണമില്ല, ചിഞ്ചുറാണിക്ക് പഞ്ചായത്ത് മെമ്പറാകാന്‍ പോലും യോഗ്യതയില്ല'; അതിരൂക്ഷ വിമര്‍ശനം

കാലങ്ങളായി സിപിഎമ്മിന്റെ ബി ടീം ആയാണ് സിപിഐ പ്രവര്‍ത്തിക്കുന്നത്
Chinchurani, Binoy Viswam
Chinchurani, Binoy Viswam
Edited By:
Updated on
1 min read

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. സികെ ചന്ദ്രപ്പന് ശേഷം പാര്‍ട്ടിക്ക് കൊള്ളാവുന്ന ഒരു സംസ്ഥാന സെക്രട്ടറി പോലും ഇല്ലെന്ന് സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേതൃഗുണമില്ലെന്നും, പലപ്പോഴും വൈകാരികമായി മാത്രമാണ് ബിനോയ് വിശ്വം പ്രതികരിക്കുന്നതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Chinchurani, Binoy Viswam
പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസില്‍ വഴിത്തിരിവ്; രണ്ടു യുവതികള്‍ അറസ്റ്റില്‍; പൊലീസ് കസ്റ്റഡിയില്‍ മുഖ്യപ്രതി വിഷം കഴിച്ചു

കാലങ്ങളായി സിപിഎമ്മിന്റെ ബി ടീം ആയാണ് സിപിഐ പ്രവര്‍ത്തിക്കുന്നത്. ബിനോയ് വിശ്വത്തിന്റെ വൈകാരിക പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിയായിരുന്ന ജെ ചിഞ്ചുറാണിക്ക് പഞ്ചായത്ത് മെമ്പറാകാന്‍ പോലും യോഗ്യതയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. കൊല്ലം ചടയമംഗലം സീറ്റിലാണ് ചിഞ്ചുറാണി വീണ്ടും മത്സരിച്ചത്. കൊല്ലത്ത് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാണ്. അതിന്റെ കാരണക്കാരില്‍ ഒരാള്‍ ചിഞ്ചുറാണിയാണ്. നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Chinchurani, Binoy Viswam
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത്

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തളിപ്പറമ്പില്‍ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കി. അതുപോലെ സത്യന്‍ മൊകേരി നാദാപുരത്ത് ഭാര്യ പി വസന്തത്തെയും സ്ഥാനാര്‍ഥിയാക്കി. പാര്‍ട്ടി സംസ്ഥാന നേതൃത്വം അതിന് കൂട്ടുനിന്നു. അങ്ങനെയാണ് നാദാപുരത്ത് വമ്പന്‍ പരാജയം ഉണ്ടായതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ശനിയാഴ്ച നടന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലും സിപിഐ സംസ്ഥാന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

Summary

Binoy Viswam lacks leadership qualities, severe criticism against CPI leadership

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com