250 കിലോ സംഭരണ ശേഷിയുള്ള ബയോ ​ഗ്യാസ് പ്ലാന്റ് പൊട്ടി; മാലിന്യം റോഡിലേക്ക് ഒലിച്ചു; ആറ് കിലോമീറ്റർ ചുറ്റളവിൽ ദുർ​ഗന്ധം

ജനത്തിരിക്കുള്ള സ്ഥലത്തേക്കാണ് മാലിന്യം പൊട്ടി ഒഴുകിയത്. ആറ് കിലോ മീറ്റർ ചുറ്റവളവിൽ ദുർഗന്ധം പടർന്നതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം
Updated on
1 min read

തിരുവനന്തപുരം: ശ്രീകാര്യത്ത് ചന്തയിൽ സ്ഥാപിച്ച ബയോ ഗ്യാസ് പ്ലാന്റിന്റെ പൈപ്പ് പൊട്ടി. 250 കിലോ സംഭരണ ശേഷിയുള്ള പ്ലാൻറിന്റെ പ്രധാന പൈപ്പാണ് പൊട്ടിയത്. മാലിന്യം റോഡിലേക്ക് ഒലിച്ചതോടെ കിലോമീറ്ററോളം ചുറ്റവളവിൽ ദുർഗന്ധം വ്യാപിച്ചു. നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയതാണ് പ്ലാൻറ് പൊട്ടാൻ കാരണമായത്. നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും ബസ് സ്റ്റോപ്പിനും സമീപമാണ് പ്ലാന്റ് സ്ഥാപിച്ചിരുന്നത്.

ജനത്തിരിക്കുള്ള സ്ഥലത്തേക്കാണ് മാലിന്യം പൊട്ടി ഒഴുകിയത്. ആറ് കിലോ മീറ്റർ ചുറ്റവളവിൽ ദുർഗന്ധം പടർന്നതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. ഫയർഫോഴ്സും നാട്ടുകാരുമാണ് പ്രശ്നം പരിഹരിക്കാൻ മുന്നിട്ടിറങ്ങിയത്. വാഹനങ്ങൾ തടഞ്ഞ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വെള്ളമൊഴിച്ച് പ്രദേശം വൃത്തിയാക്കി. കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് തകർന്ന പ്ലാൻറ് താത്കാലിമായി അടച്ചു.

2017ലാണ് ചന്തയിലെ മാലിന്യ സംസ്കരണത്തിനായി ബയോ ടെക് എന്ന സ്ഥാപനം പ്ലാൻറ് സ്ഥാപിച്ചത്. പണത്തെ ചൊല്ലി നഗരസഭയും കമ്പനിയും തമ്മിലുള്ള തർക്കം കാരണമാണ് നവീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടത്. താത്കാലിമായി പ്രശ്നം പരിഹരിച്ചുവെങ്കിലും സ്ഥലത്ത് ദുർഗന്ധമുണ്ട്. മാലിന്യം പൊട്ടിയൊലിച്ച വിവരം അറിയിച്ചിട്ടും നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരൊന്നും സ്ഥലത്തെത്തിയില്ലെന്നും പരാതിയുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com