സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; ഇന്ന് സത്യപ്രതിജ്ഞ 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ സജി ചെറിയാൻ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
സജി ചെറിയാന്‍/ ഫയല്‍
സജി ചെറിയാന്‍/ ഫയല്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ സജി ചെറിയാൻ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച വൈകീട്ട് നാലിന്  രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുക്കും. നാലുദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ​ഗവർണർ ഇന്നലെയാണ് അനുമതി നൽകിയത്.

ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ് നിലനിൽക്കുമ്പോൾ സജി ചെറിയാൻ മന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനാവിദഗ്ധരായ മുതിർന്ന അഭിഭാഷകരിൽ നിന്നടക്കം നിയമോപദേശം തേടിയശേഷമാണ് ഗവർണറുടെ തീരുമാനം. മുഖ്യമന്ത്രി നിർദേശിക്കുന്നയാൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ള ഭരണഘടന ബാധ്യത നിറവേറ്റുകയാണെന്നാണ് ഇതേക്കുറിച്ച് ഗവർണർ പ്രതികരിച്ചത്.

രാജ്ഭവന്റെ സ്റ്റാൻഡിങ് കോൺസലിനുപുറമെ, ഭരണഘടനാവിദഗ്ധരായ മുതിർന്ന അഭിഭാഷകരിൽ നിന്നടക്കം നിയമോപദേശം തേടിയശേഷമാണ് ഗവർണറുടെ തീരുമാനം. ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരിൽ രാജിവെച്ചയാൾ ആ കേസ് നിലനിൽക്കുമ്പോൾ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത് അസാധാരണ സാഹചര്യമാണെന്നായിരുന്നു കഴിഞ്ഞദിവസം ഗവർണർ പറഞ്ഞത്. ഈ നിലപാടിൽനിന്ന് അദ്ദേഹം മാറുകയായിരുന്നു. സജി ചെറിയാൻ മന്ത്രിയാകുന്നതിന്റെ ധാർമികവും നിയമപരവുമായ ബാധ്യത ഗവർണർക്കില്ലെന്നായിരുന്നു മുതിർന്ന അഭിഭാഷകരുടെ ഉപദേശം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com