മലയാളത്തില്‍ പ്രസംഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും അന്നുതന്നെ പുറത്താക്കാമായിരുന്നു: ബിപ്ലബ് ദേബ്

ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന് ബിജെപി അന്ത്യം കുറിച്ചതുപോലെ കേരളത്തിലും രാഷ്ട്രീയ മാറ്റം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു
biplab deb
Biplab Kumar Deb Says BJP Can End LDF-UDF Rule in Kerala
Updated on: 
1 min read

ആലപ്പുഴ: മലയാളത്തില്‍ പ്രസംഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തില്‍നിന്ന് എല്‍ഡിഎഫിനെയും യുഡിഎഫിനെയും അന്നുതന്നെ പുറത്താക്കാന്‍ കഴിയുമായിരുന്നുവെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും ത്രിപുര മുന്‍ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാര്‍ ദേബ്. ത്രിപുരയില്‍ 25 വര്‍ഷം നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിന് ബിജെപി അന്ത്യം കുറിച്ചതുപോലെ കേരളത്തിലും രാഷ്ട്രീയ മാറ്റം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആലപ്പുഴ സൗത്ത്, നോര്‍ത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍, സുപ്രീം കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ പ്രതിപക്ഷ ഇന്ത്യ സഖ്യം അംഗീകരിക്കുന്നില്ലെന്ന് ദേബ് ആരോപിച്ചു. ലോക്സഭയുടെയും രാജ്യസഭയുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതും ഭരണഘടനാ സംവിധാനങ്ങളോടുള്ള അവിശ്വാസത്തിന്റെ തെളിവാണ്. കേരളത്തിലും ബംഗാളിലും തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് പ്രതിപക്ഷം വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്താണ് ഇവിഎം സംവിധാനം കൊണ്ടുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ സഖ്യം ദേശവിരുദ്ധ ശക്തികളുമായി കൈകോര്‍ക്കുകയാണെന്നും രാജ്യത്തെ അത്തരം ശക്തികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും ദേബ് പറഞ്ഞു.

ത്രിപുരയിലെ രാഷ്ട്രീയ മാറ്റം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഒരുകാലത്ത് ഒന്നര ശതമാനം മാത്രം വോട്ട് വിഹിതമുണ്ടായിരുന്ന ബിജെപിക്ക് രണ്ടര വര്‍ഷത്തിനുള്ളില്‍ കേവല ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞെന്ന് പറഞ്ഞു. ഇതോടെ 25 വര്‍ഷം നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിനാണ് അന്ത്യമായത്. സമാനമായ രാഷ്ട്രീയ മാറ്റം കേരളത്തിലും സാധ്യമാണെന്നും സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ബിജെപിയുടെ 90-ലധികം പ്രവര്‍ത്തകര്‍ രക്തസാക്ഷികളായിട്ടുണ്ടെന്നും അവരുടെ ത്യാഗം വെറുതെയാകില്ലെന്നും ദേബ് പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുതിയ കേരളം കെട്ടിപ്പടുക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഭരണകക്ഷിയായ എല്‍ഡിഎഫും പ്രതിപക്ഷമായ യുഡിഎഫും തമ്മില്‍ രാഷ്ട്രീയ ധാരണയുണ്ടെന്നും ദേബ് ആരോപിച്ചു. പരസ്പര സഹകരണത്തിലൂടെയും ഒത്തുതീര്‍പ്പുകളിലൂടെയും മുന്നോട്ടുപോകുന്ന ഇരുകൂട്ടരുടെയും നിലപാടുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആലപ്പുഴ വലിയ ചുടുകാട് ജങ്ഷനില്‍നിന്ന് ആരംഭിച്ച പദയാത്ര മുല്ലയ്ക്കല്‍ ജോണ്‍സ് ഗ്രൗണ്ടില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റുമാര്‍ക്ക് ദേശീയ പതാക കൈമാറിയാണ് ദേബ് യാത്ര ഉദ്ഘാടനം ചെയ്തത്. ദേശീയ പതാകയേന്തി പ്രവര്‍ത്തകര്‍ക്കൊപ്പം ആലപ്പുഴ നഗരത്തിലൂടെ നടന്ന അദ്ദേഹം സമാപനംവരെ പദയാത്രയില്‍ പങ്കുചേര്‍ന്നു. ബിജെപി സംസ്ഥാന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമടക്കം നിരവധി പേര്‍ പദയാത്രയിലും സമാപന പൊതുസമ്മേളനത്തിലും പങ്കെടുത്തു.

biplab deb
എല്‍ഡിഎഫ് ആയിരുന്നു ഭരണത്തിലെങ്കില്‍ ഇത്രയും സുരക്ഷ പിണറായിക്ക് കിട്ടില്ലായിരുന്നു: ഡോ. കെ എസ് രാധാകൃഷ്ണന്‍
biplab deb
കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ
biplab deb
കേരളത്തില്‍ ബിജെപി ഭരണം വരുമോ?; സിപിഎം പിന്തുടരുന്നത് 'വൈറ്റ് കോളര്‍' രാഷ്ട്രീയം; തുറന്നു പറഞ്ഞ് സക്കറിയ
Summary

Could Have Ousted LDF and UDF from Kerala If I Could Speak Malayalam: Biplab Kumar Deb

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER