ഉണ്ണി മുകുന്ദൻ/ ചിത്രം:ഫെയ്സ്ബുക്ക്
ഉണ്ണി മുകുന്ദൻ/ ചിത്രം:ഫെയ്സ്ബുക്ക്

'ബിജെപി സ്ഥാനാര്‍ഥി'; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍
Published on

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നതിന് മുന്‍പ് വസ്തുത പരിശോധിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ തയ്യാറാവണമെന്ന് ഉണ്ണി മുകുന്ദന്‍ അഭ്യര്‍ഥിച്ചു. പുതിയ ചിത്രമായ ഗന്ധര്‍വ്വ ജൂനിയറില്‍ അഭിനയിച്ച് വരികയാണ്. ദീര്‍ഘനാള്‍ സിനിമയുമായി സഹകരിക്കേണ്ടതായി വരും. സിനിമ വിശേഷങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്നതാണ്. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട്് ആവര്‍ത്തിച്ച് വിശദീകരണം നല്‍കേണ്ടി വരുന്ന അവസ്ഥ അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും ബഹുമാനമുണ്ട്. സമൂഹത്തില്‍ അവര്‍ ചെലുത്തുന്ന സ്വാധീനമാണ് അവരോടുള്ള ബഹുമാനത്തിന് കാരണമെന്നും നടന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി ഉണ്ണി മുകുന്ദന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com