'ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും കൈയടി വാങ്ങാന്‍; ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് ആദ്യം മാപ്പ് പറയേണ്ടത് മുഖ്യമന്ത്രി'

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ ബിജെപി
CM Satheesan
വി ഡി സതീശന്‍file
Edited By:
Updated on
2 min read

കൊച്ചി: ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ ബിജെപി. വൈസ് ചാന്‍സലര്‍മാരെ ഭീഷണിപ്പെടുത്തുന്നു എന്ന് കണ്ടു കഴിഞ്ഞാല്‍ മറ്റു ചില ആളുകള്‍ പേടിച്ച് പങ്കെടുക്കാതിരിക്കും എന്നുള്ളത് തെറ്റിദ്ധാരണയാണെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

'വൈസ് ചാന്‍സലര്‍മാരെ ഭീഷണിപ്പെടുത്തുന്നു എന്ന് കണ്ടു കഴിഞ്ഞാല്‍ മറ്റു ചില ആളുകള്‍ പേടിച്ച് പങ്കെടുക്കാതിരിക്കും എന്നുള്ളത് തെറ്റിദ്ധാരണയാണ്. ആ കാലഘട്ടമൊക്കെ മാറിക്കഴിഞ്ഞു എന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തിരിച്ചറിയണം. ഇതു വാസ്തവത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും കൈയടി വാങ്ങാന്‍ വേണ്ടിയിട്ടുള്ള ഒരു പ്രസ്താവന എന്നുള്ളതിന് അപ്പുറത്ത് ഇതിന് ഒരു വിലയുമില്ല. കേരളത്തിന്റെ പൊതുസമൂഹത്തിന് തിരിച്ചറിയാന്‍ കഴിയണം.'- വി മുരളീധരന്‍ പറഞ്ഞു. 'ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കില്‍ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലത്.' -മുന്‍പ് വി ഡി സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു എന്ന ആരോപണം ഓര്‍മ്മിപ്പിച്ചു കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ കുറിച്ചു. ആര്‍എസ്എസ് പരിപാടിയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് ഗുരുതരമായ വീഴ്ചയാണെന്നും മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കുവെച്ച കുറിപ്പിന് താഴെയാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം.

k surendran
കെ സുരേന്ദ്രന്റെ കുറിപ്പ്

കേരളത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത പരിപാടിയില്‍ സംസ്ഥാനത്തെ മൂന്ന് വിസിമാര്‍ പങ്കെടുത്തത് അത്യന്തം ഗൗരവത്തോടെയാണ് മതേതര കേരളം കാണുന്നതെന്നും സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എങ്ങനെ പിടിമുറുക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണിത്. ഇതിനെതിരെ മുഖ്യമന്ത്രിയോ മന്ത്രിമാരോ യുഡിഎഫിലെ കക്ഷികളോ പ്രതികരിച്ചിട്ടില്ല. യുഡിഎഫും സംസ്ഥാന ഭരണ നേതൃത്വവും ബിജെപിയെയും സംഘപരിവാറിനെയും എന്തുകൊണ്ടാണ് എതിര്‍ക്കാന്‍ മടിക്കുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു.

തിരുവനന്തപുരം ഉദയാ കണ്‍വെന്‍ഷനില്‍ നടന്ന പരിപാടിയിലാണ് കേരള, എംജി, മലയാളം സര്‍വകലാശാല വിസിമാര്‍ പങ്കെടുത്തത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍.

CM Satheesan
ശബരിമല സ്വര്‍ണ്ണക്കൊള്ള; പരിശോധനകള്‍ക്കായി എസ്‌ഐടി സംഘം സന്നിധാനത്ത്, പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും

ഡോ. മോഹനന്‍ കുന്നുമലിന് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം നേരത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സംഘപരിവാറിന്റെ 100 വര്‍ഷങ്ങള്‍ എന്ന പേരില്‍ ഇന്ന് നടന്ന പരിപാടിയിലാണ് ഡോ. മോഹനന്‍ കുന്നുമല്‍ പങ്കെടുത്തത്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു.

കേരള വിസിയുടെ സംഘപരിവാര്‍ ബന്ധം എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ നിരവധി തവണ ചൂണ്ടിക്കാട്ടുകയും അത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ സംഭവത്തില്‍ എസ്എഫ്ഐയും പ്രതിഷേധം രേഖപ്പെടുത്തി.

CM Satheesan
പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമേരിക്കയില്‍ ഇരുന്ന് കാബിനറ്റില്‍ അധ്യക്ഷനായി; ആരോഗ്യവകുപ്പ് ഡയറക്ടറുടേത് തൊരപ്പന്‍ പണി'
Summary

BJP criticizes CM and Opposition leader over VCs participation in RSS event

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

VD Satheesan
Pinarayi Vijayan
Pinarayi Vijayan
Pinarayi Vijayan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com