

കൊച്ചി: കാന്തപുരത്തിന്റെ പ്രസ്താവന കേവലം സ്ത്രീവിരുദ്ധത മാത്രമല്ല; അത് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. മതരാഷ്ട്രവാദത്തിന്റെ ആദ്യ വെടിയൊച്ചയാണ് അതിലൂടെ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമുള്ള ഒരു അടവുനയത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ കാന്തപുരത്തെ തിരുത്തിയുള്ള പ്രസ്താവന. അല്ലെങ്കില്‍, അക്കൂട്ടത്തില്‍ മുസ്ലിം ലീഗിനെയും ഇക്കാര്യത്തില്‍ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ താലിബാനിസത്തിലേക്ക് നയിക്കാന്‍ ഇവിടെ ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ മുന്നില്‍ കീഴ്പെടുന്ന സമീപനമാണ് കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. ഭരണമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയാണ് ഈ ഭ്രാന്തന്‍ ന്യായത്തെ ന്യായീകരിക്കുന്നത്. കേവലം കാന്തപുരം മാത്രമല്ല, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതരാഷ്ട്രവാദ സംഘടനകളുടെ അജണ്ടകളുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിന് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിയും ഭരണമുന്നണിയായ യുഡിഎഫും സ്വീകരിക്കുന്നതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി, സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പരിമിതപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ബിജെപി ശക്തമായി ചെറുക്കും.'മുസ്ലിം ലീഗിന്റെ ഒരു മന്ത്രി അവരുടെ രാഷ്ട്രീയ ലക്ഷ്യം മുഴുവന്‍ 'മതം, മതം, മതം' എന്നാണെന്ന് പറയുന്നുണ്ട്. അവരുടെ ആശയപ്രചാരകനായ കാന്തപുരം സ്ത്രീകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നും സൂചിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് അവരുടെ സമീപനം,'- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
'ഇത്തരം അഭിപ്രായങ്ങള്‍ ആദ്യമായല്ല കേള്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് സര്‍ക്കാര്‍ വി.ഡി. സതീശന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ കഴിഞ്ഞ 100 ദിവസത്തിനിടെ, ഇന്ത്യന്‍ ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ഓരോ പൗരനും ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും വിരുദ്ധമായ കേരളത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്,' അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates