

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപി. മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ പതിനേഴുമുതല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ച് ദിവസം രാജ്യവ്യാപകമായി നിരവധി പരിപാടികള്‍ നടത്തും. 'സേവ സങ്കല്‍പ്പ് മഹോത്സവ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുക.
2026 ഒക്ടോബര്‍ ഏഴിനാണ് മോദി പൊതുഭരണരംഗത്ത് കാല്‍നൂറ്റാണ്ട് തികയ്ക്കുന്നത്.ക്യാംപെയ്‌നിന്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന ശുചീകരണയജ്ഞം, രക്തദാന ക്യാമ്പുകള്‍, വൃക്ഷത്തൈ നടീല്‍, ആരോഗ്യ ക്യാംപുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ക്യാംപയിന്റെ കണ്‍വീനര്‍. പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കേന്ദ്രമന്ത്രി ഉള്‍പ്പടെ എല്ലാ സംസ്ഥാനങ്ങളിലും ഏഴംഗസമിതി രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും അങ്കണവാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ആദരിക്കാനും പരിപാടിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates