ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍നിന്ന്/ട്വിറ്റര്‍
ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍നിന്ന്/ട്വിറ്റര്‍

അടിസ്ഥാനരഹിതം; കോര്‍ കമ്മിറ്റി പുനസ്സംഘടിപ്പിച്ചെന്ന വാര്‍ത്ത തള്ളി ബിജെപി

അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി കമ്മിറ്റി പുനസ്സംഘടിപ്പിച്ചെന്നാണ് വാര്‍ത്ത വന്നത്
Published on


കൊച്ചി: ബിജെപിയുടെ കേരള കോര്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പാര്‍ട്ടി അറിയിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി കമ്മിറ്റി പുനസ്സംഘടിപ്പിച്ചെന്നാണ് വാര്‍ത്ത വന്നത്.  

പ്രധാനമന്ത്രിയുടെ ഏപ്രില്‍ 25 ലെ കേരള
സന്ദര്‍ശനത്തിന്റെ തയ്യാറെടുപ്പുകളെപ്പറ്റി ഇന്നു ചേര്‍ന്ന
കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. എറണാകുളം തേവര കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം  സമ്മേളനം പ്രധാനമന്ത്രി വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യും. തേവരയില്‍ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. 

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു പ്രധാനമന്ത്രി ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്റ്റ്യന്‍ ദേവാലയത്തില്‍ എത്തി പ്രാര്‍ത്ഥനയുടെ ഭാഗമായതിനെ കോര്‍ കമ്മിറ്റി അഭിനന്ദിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി വിഭാവന ചെയ്യുന്ന സര്‍വ്വ മത സമഭാവനയുടെ അടിസ്ഥാനത്തിലുള്ള പ്രധാന മന്ത്രിയുടെ സന്ദര്‍ശനം മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്.
മോദി സര്‍ക്കാര്‍ എല്ലാ ജനവിഭാഗങ്ങളോ ടും സബ് ക്കാ സാത് 'സബ് ക്കാ വികാസ് സബ് ക്കാ വിശ്വാസ് സബ് ക്കാ പ്രയാസ്' എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. കേരളത്തിലെ െ്രെകസ്തവ സമൂഹം പ്രധാനമന്ത്രിയുടെ സമീപനത്തെ തുറന്ന ഹൃദയത്തോടെയാണ് സ്വീകരിച്ചതെന്നത് ആഹ്‌ളാദകരമാണ്.
കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്ന അങ്കലാപ്പ്
അവരുടെ രാഷ്ട്രീയ പാപ്പരത്തമാണു കാണിക്കുന്നത്. അവരുടെ പരാജയഭീതിയാണ് ഇത് പ്രകടമാക്കുന്നത്.
കേരളത്തിന്റെ സമഗ്ര വികസനത്തിനും സമൂഹ്യ സമരസതയ്ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സേവനങ്ങള്‍ക്ക് കേരള ജനതക്ക് വേണ്ടി കോര്‍ കമ്മിറ്റി കൃതജ്ഞത രേഖപ്പെടുത്തുന്നുതായി പാര്‍ട്ടി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com