

കോഴിക്കോട്: അനില്‍ ആന്റണിക്കെതിരായ കോഴയാരോപണം എകെ ആന്റണിയെ രാഷ്ട്രീയമായി അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ആന്റണിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ ആരോപണം ഒരര്‍ത്ഥത്തിലും അനില്‍ ആന്റണിക്കെതിരെയല്ല, എ കെ ആന്റണിക്കെതിരെയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് അകത്തെ പ്രശ്‌നങ്ങളാണ് ആരോപണത്തിന് പിന്നില്‍. കെ കരുണാകരനെ മരണത്തിന് ശേഷവും വിടുന്നില്ല, എ കെ ആന്റണിയെ വാര്‍ധക്യ കാലത്തും വിടാന്‍ ഉദ്ദേശിക്കാത്ത ആളുകളാണ് പിന്നിലെന്നാണ് ബിജെപി ഇതിനെ കാണുന്നത്. ഈ ആരോപണം ഉന്നയിച്ച ആള്‍ ഇതിനു മുമ്പ് പല ആരോപണങ്ങളും ഉന്നയിച്ച ആളാണ്. കേന്ദ്രം ഭരിക്കുന്ന ഒരു പാര്‍ട്ടി എന്തിനാണ് നന്ദകുമാറിനെപ്പോലെ ഒരാളെ ബന്ധപ്പെടണം. നന്ദകുമാറിനെ ബന്ധപ്പെടാന്‍ മാത്രം അയാള്‍ ആരാണെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നന്ദകുമാറിന്റെ ആരോപണം, അനില്‍ ആന്റണിയെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. നൂറു ശതമാനവും ഇത് എകെ ആന്റണിക്കെതിരായ നീക്കമാണ്. കുറച്ചുകാലമായി ആന്റണി അഴിമതിക്കാരനാണ്, മക്കള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നു എന്ന് സൈബര്‍ ഇടങ്ങളില്‍ നടക്കുന്നുണ്ട്. എകെ ആന്റണിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസിനകത്ത് മ്ലേച്ഛമായ നീക്കം നടക്കുന്നുണ്ട്. ആരാണോ അമ്പെയ്യുന്നത് അവര്‍ പുറത്തേക്ക് വരണം. പിറകിലിരുന്ന് അമ്പെയ്യുന്ന പരിപാടി അവസാനിപ്പിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പാനൂരിലെ ബോംബ് നിര്‍മ്മിച്ചത് ആര്‍എസ്എസ്, ബിജെപി നേതാക്കളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ബോംബ് നിര്‍മ്മാണം സിപിഎം ഉന്നതനേതൃത്വത്തിന്റെ അറിവോടെയാണ്. ആര്‍എസ്എസിനെയും ബിജെപിയെയും ഏതു നിലയ്ക്കും ഇല്ലായ്മ ചെയ്യുക എന്നതാണ് ലക്ഷ്യം. മുസ്ലിം സമുദായത്തിലെ തീവ്രചിന്താഗതിക്കാരെ കൂടെ നിര്‍ത്താനുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായിട്ടു കൂടിയാണ് ബോംബ് സ്‌ഫോടനമുണ്ടായിട്ടുള്ളത്. ഇതുപോലെ എത്രസ്ഥലങ്ങളില്‍ ബോംബ് നിര്‍മ്മാണം നടക്കുന്നുവെന്ന് പരിശോധിക്കണം.
പാനൂരില്‍ നിരവധി സ്ഥലങ്ങളില്‍ ബോംബ് നിര്‍മ്മാണം നടക്കുന്നുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. എന്നാല്‍ പൊലീസ് കാര്യമായ പരിശോധനകള്‍ നടത്തുന്നില്ല. ബോബ് നിര്‍മ്മാണം പതിവായി നടക്കുന്ന സിപിഎം കേന്ദ്രങ്ങളിലൊന്നും, അവരുടെ കൊടും ക്രിമിനലുകള്‍ ക്യാമ്പ് ചെയ്യുന്ന സ്ഥലങ്ങളിലും പരിശോധനകള്‍ നടക്കുന്നില്ല. നേരത്തെ പല കേസുകളിലും പ്രതിയായിട്ടുള്ള ആളുകളെക്കുറിച്ച് അന്വേഷണം നടക്കുന്നില്ല. ബോംബ് നിര്‍മ്മാണ വിദഗ്ധരുടെ ഒരു ലിസ്റ്റ് തന്നെ കണ്ണൂര്‍ പൊലീസിന്റെ കയ്യിലുണ്ട്. അവിടേക്കൊന്നും അന്വേഷണം പോയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഇവരെക്കുറിച്ച്, ഇവരുടെ ഫോണ്‍ കോളുകള്‍ തുടങ്ങിയവയൊന്നും അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല. അതിനാല്‍ പാനൂര്‍ സ്‌ഫോടനത്തില്‍ ഉന്നതതല അന്വേഷണം വേണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയം ഗൗരവമായി കാണണം. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി വി മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തെ ആക്രമിച്ചതില്‍ മൂന്ന് ഡിവൈഎഫ്‌ഐ നേതാക്കളാണ് പ്രതികളായിട്ടുള്ളത്. രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി ഉപയോഗിക്കാനുള്ളതാണോ, എന്താണ് ബോംബ് നിര്‍മ്മാണത്തിന്റെ ലക്ഷ്യം എന്ന് കൃത്യമായി അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. സമാന്തരമായി മറ്റിടങ്ങളില്‍ ബോംബ് നിര്‍മ്മാണം നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നില്ല. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ പൊലീസ് അന്വേഷിക്കുന്നില്ലെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
