പത്മജയുടെ കാര്യം ചോദിക്കേണ്ടത് എന്നോടല്ല, ഞാനല്ല അവരെ ബിജെപിയാക്കിയതെന്ന് സുരേഷ് ഗോപി

ഞാന്‍ അവരെ ചേര്‍ക്കുന്നതിനും നിന്നിട്ടില്ല. അവര്‍ പുറത്തുപോകുന്നതിനെ എതിര്‍ക്കാനും എനിക്ക് അവകാശമില്ല.
Suresh Gopi
സുരേഷ് ഗോപി വീഡിയോ ദൃശ്യം
Edited By:
Updated on: 
1 min read

തൃശൂര്‍: പത്മജ വേണുഗോപാലിന്റെ രാജിയില്‍ സംസാരിക്കേണ്ടത് താനല്ലെന്നും ബിജെപി സംസ്ഥാന ഘടകമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. 'ഇതൊന്നും എന്റെ അടുത്തല്ല ചോദിക്കേണ്ടത്. അതൊക്കെ നിങ്ങള്‍ ബിജെപി സംസ്ഥാന ഘടകത്തോട് ചോദിക്കുക. ഞാന്‍ അവരെ ചേര്‍ക്കുന്നതിനും നിന്നിട്ടില്ല. അവര്‍ പുറത്തുപോകുന്നതിനെ എതിര്‍ക്കാനും എനിക്ക് അവകാശമില്ല. ഞാന്‍ ഇതിന്റെ ഭാഗമല്ല. അത് സംസ്ഥാനനേതാക്കള്‍ പറയേണ്ട കാര്യമാണ്. അവര്‍ അതുപറയുമെന്നാണ് തോന്നുന്നത്'- സുരേഷ് ഗോപി പറഞ്ഞു.

ഇന്നാണ് ബിജെപിയില്‍ നിന്ന് രാജിവച്ച കാര്യം പത്മജ മാധ്യമങ്ങളെ അറിയിച്ചത്, രാജിക്കത്ത് ഇമെയില്‍ വഴി നേതൃത്വത്തിന് കൈമാറിയതായും പത്മജ പറഞ്ഞു. സ്ഥാനമാനം ലഭിക്കാത്തതിനാലല്ല പാര്‍ട്ടി വിട്ടതെന്ന് പദ്മജ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ ആശയങ്ങള്‍ അറിയാതെയാണ് അതിലേക്ക് എടുത്തുചാടിയതെന്നും അത് തെറ്റായിപ്പോയെന്നും അവര്‍ പറഞ്ഞു.

രാജിക്കാര്യം ആദ്യം സംസാരിച്ചത് സഹോദരന്‍ കെ മുരളീധരനോടാണ്. ചേട്ടനെ തിരിച്ചുകിട്ടിയെന്നും അതാണ് വലിയ സന്തോഷമെന്നും ഇനി മറ്റൊന്നും വേണ്ടെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസിലെ പദവി കണ്ടല്ല ബിജെപിയില്‍ നിന്ന് രാജിവച്ചത്. തെറ്റുപറ്റിയാല്‍ അത് ഉറക്കെ വിളിച്ചുപറയണമെന്ന് പഠിപ്പിച്ചത് അച്ഛന്‍ കെ കരുണാകരനായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ നരേന്ദ്രമോദിയെയോ അമിത് ഷായെയോ നേരില്‍ കണ്ടിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി വാഗ്ദാനമൊന്നും നല്‍കിയിരുന്നില്ല. ഞാനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് അറിയാമായിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്നതില്‍ തീരുമാനം എടുത്തിട്ടില്ല. കോണ്‍ഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തര്‍ക്കത്തിനില്ലെന്നും പത്മജ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍നിന്ന് പത്മജ വിട്ടുനില്‍ക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രധാന പരിപാടികളിലും പത്മജയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോള്‍ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അംഗീകാരവും ലഭിക്കാതിരുന്നതാണ് പാര്‍ട്ടി പ്രവര്‍ത്തനം മതിയാക്കാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് പത്മജയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.

Summary

BJP state unit should address Padmaja Venugopal’s resignation, not me: Union Minister Suresh Gopi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER