യുക്രൈയ്‌നില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിന്റെ ഭൗതികശരീരം 24 ന് നാട്ടിലെത്തിക്കും

The body of Akhil Joel, who was killed in Ukraine, will be brought home on the 24th.
അഖില്‍ ജോയല്‍
Edited By:
Updated on: 
1 min read

കാസര്‍കോട്: റഷ്യന്‍ ബോംബ് ആക്രമണത്തില്‍ ഉക്രെയ്ന്‍ കടലില്‍ കപ്പലില്‍ കൊല്ലപ്പെട്ട മറൈന്‍ നേവി ജീവനക്കാരനായ കാസര്‍കോട് വെള്ളരിക്കുണ്ടിലെ അഖില്‍ ജോയലിന്റെ ഭൗതികശരീരം 24 ന് നാട്ടിലെത്തിക്കും.ജൂലൈ 19 നാണ് കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് എകെജി നഗറിലെ ജോയല്‍ - സാലി ദമ്പതികളുടെ മകന്‍ അഖില്‍ ജോയല്‍(26) ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

അഖിലിന്റെ മൃതദ്ദേഹം യുക്രൈയ്‌നില്‍ നിന്ന് മോള്‍ഡോവയിലെ ചിസിനാവിലേക്ക് റോഡ് മാര്‍ഗവും തുടര്‍ന്ന് ചിസിനാവില്‍ നിന്ന് ഇസ്താംബുള്‍ വഴി ബംഗളൂരുവിലേക്ക് വിമാനമാര്‍ഗവും തുര്‍ക്കി എയര്‍ലൈന്‍സ് എത്തിക്കും. 23 ന് ബംഗളൂരുവിലെത്തുന്ന ഭൗതിക ശരീരം 24 ന് ആംബുലന്‍സില്‍ വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കും. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കീവിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും നോര്‍ക്കയില്‍ നിന്നും കാസര്‍കോട് ജില്ലാകലക്ടര്‍ക്ക് ലഭിച്ചു.

The body of Akhil Joel, who was killed in Ukraine, will be brought home on the 24th.
വിവാഹച്ചടങ്ങിനിടെ ഡോക്ടറുടെ കടമ നിര്‍വഹിച്ച് നവവധു; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കേന്ദ്ര വിദേശകാര്യ മന്ത്രിയെ സന്ദര്‍ശിച്ച് അഭ്യര്‍ഥിച്ചിരുന്നു. യുക്രൈയ്‌നിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയായത്. എംഎല്‍എമാരായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍ തുടര്‍ നടപടികള്‍ക്ക് നോര്‍ക്കയോട് അഭ്യര്‍ത്ഥിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, ജില്ലാകലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ജോയലിന്റെ വീട്ടിലെത്തുകയും ജില്ലാ ഭരണ സംവിധാനം തുടര്‍നടപടികളുടെ ഏകോപനം ഉറപ്പ് വരുത്തുകയും ചെയ്തു.

The body of Akhil Joel, who was killed in Ukraine, will be brought home on the 24th.
'അതുകൊണ്ടാണ് വഴിപോക്കന്‍ ബോധരഹിതനായി വീണപ്പോള്‍ ആശുപത്രിയിലെത്തിക്കാനുള്ള മനസ്സുണ്ടായത്, അര്‍ലേക്കറുടെ മനുഷ്യത്വം'
The body of Akhil Joel, who was killed in Ukraine, will be brought home on the 24th.
നെഹ്രു ട്രോഫി വള്ളം കളി: ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി
Summary

The body of Akhil Joel, who was killed in Ukraine, will be brought home on the 24th

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com