കാണാതായിട്ട് നാല് ദിവസം; നിര്‍മ്മാണ തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കുറുവ പുഴയില്‍

Body of young construction worker found in Kuruva river
ബാബു
Edited By:
Updated on
1 min read

കണ്ണൂര്‍: മരക്കാര്‍കണ്ടിയില്‍ നിന്നും കാണാതായ നിര്‍മാണ തൊഴിലാളിയുടെ മൃതദേഹം കുറുവ പാലത്തിനടിയിലെ പുഴയില്‍ കണ്ടെത്തി. മരക്കാര്‍കണ്ടി ഒറ്റമാവിലെ സൗഭാഗ്യം വീട്ടില്‍ പ്രവീണ്‍കുമാര്‍ എന്ന ബാബു (50) വിനെയാണ് മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍നിന്ന് നാലുദിവസമായി കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എടക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച്ച രാവിലെ പുഴയില്‍ മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പൊലീ സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പാലത്തിന് സമീപത്തു നിന്നും യുവാവിന്റെ ചെരുപ്പുകള്‍ കണ്ടെത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Body of young construction worker found in Kuruva river
പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: പ്രവേശനം ജൂൺ 29 മുതൽ ജൂലൈ 3 വരെ

മരക്കാര്‍കണ്ടി ഒറ്റമാവിലെ ബാലചന്ദ്രന്റെയും ശോഭയുടെയും മകനാണ് പ്രവീണ്‍ കുമാര്‍. സഹോദരങ്ങള്‍: ബിന്ദു, ബവിത. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ശ്രീകാ ന്ത് പവിത്രന്‍, ഫയര്‍ ഓഫീ സര്‍മാരായ എ.എഫ്.ഷിജോ, കെ.ശ്രീകേഷ്, കെ.പി.നസീര്‍, സച്ചിന്‍, പ്രിമോഷ്, മനുപ്രസാ ദ് എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

Summary

Body of young construction worker found in Kuruva river

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com