ഹോംസ്റ്റേ ലൈസൻസിന് കൈക്കൂലി; ടൂറിസം ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ ഇൻഫർമേഷൻ ഓഫീസർ പിടിയിൽ
കെജെ ഹാരിസ്
കെജെ ഹാരിസ്
Updated on
1 min read

ആലപ്പുഴ: ഹോംസ്റ്റേയ്ക്കു ലൈസൻസ് നൽകുന്നതിനായി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. ആലപ്പുഴ ഇൻഫർമേഷൻ ഓഫീസർ കെജെ ഹാരിസ് ആണ് വിജിലൻസിന്റെ പിടിയിലായത്.

ആലപ്പുഴ സ്വദേശിയായ മണിയില്‍ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ പുന്നമട ഫിനിഷിങ് പോയിന്റിനു സമീപത്തു വച്ചാണ് ഇയാൾ പിടിയിലായത്. 10,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

തുടര്‍ന്ന് മണി വിജിലന്‍സില്‍ പരാതിപ്പെട്ടു. വെള്ളിയാഴ്ച ആദ്യഗഡുവായി 2000 രൂപ നല്‍കുന്നതിനിടെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com