നിർമാണത്തിനിടയിൽ പാലത്തിന്റെ സ്പാൻ തകർന്നു; ആറ്റിൽ വീണ രണ്ടു തൊഴിലാളികളെ കാണാതായി

അച്ചന്‍കോവിലാറിന് കുറുകെ പണിയുന്ന കീച്ചേരിക്കടവ് പാലത്തിലാണ് അപകടമുണ്ടായത്
Bridge collapse
Bridge collapsescreen grab
Updated on
1 min read

ആലപ്പുഴ: പാലം നിര്‍മാണത്തിനിടെ സ്പാന്‍ ഇടിഞ്ഞ് ആറ്റില്‍ വീണു. രണ്ടു യുവാക്കളെ കാണാതായി. ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അച്ചന്‍കോവിലാറിന് കുറുകെ പണിയുന്ന കീച്ചേരിക്കടവ് പാലത്തിന്റെ നിർമ്മാണ ജോലികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Bridge collapse
'സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസ് നല്‍കണം, ഗുരുക്കന്മാര്‍ പറഞ്ഞു കൊടുക്കുന്നതില്‍ എന്താ തെറ്റ്?'; അടൂരിനെ പിന്തുണച്ച് മുകേഷ്

മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തില്‍ രാഘവ് കാര്‍ത്തിക് (24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ബിനുഭവനത്തില്‍ ബിനു എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

Bridge collapse
വിസിക്കും രജിസ്ട്രാര്‍ക്കും വാശി; സര്‍വകലാശാല തര്‍ക്കം ആര്‍ക്കും ഭൂഷണമല്ല; വിമര്‍ശിച്ച് ഹൈക്കോടതി

ഇവർക്കൊപ്പം വെള്ളത്തില്‍ വീണ ഹരിപ്പാട്, നാരകത്തറ സ്വദേശി വിനീഷിനെ മറ്റു പണിക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.അച്ചൻകോവിലാറ്റിൽ ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയിലാണ് അപകടമുണ്ടായ പാലം.

Summary

During the construction of the bridge, the span collapsed and fell into the river. Two youths are missing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com