കൊയിലാണ്ടിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു, പുഴയുടെ മധ്യത്തില്‍ ബീം ചെരിഞ്ഞു വീണു

പിഡബ്ല്യുഡി കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ മേല്‍നോട്ടത്തില്‍ 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്.
bridge under construction in Koyilandy collapsed
bridge under construction in Kozhikode Koyilandy collapsedspecial arrangement
Updated on
1 min read

കോഴിക്കോട്: കൊയിലാണ്ടിയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. കൊയിലാണ്ടി - ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലമാണ് തകര്‍ന്നത്. പുഴയുടെ മധ്യത്തില്‍ വച്ച് പാലത്തിന്റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു.

പിഡബ്ല്യുഡി കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ മേല്‍നോട്ടത്തില്‍ 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്. പിഎംആര്‍ ഗ്രൂപ്പിനാണ് പാലത്തിന്റെ നിര്‍മാണ ചുമതല. നിര്‍മാണത്തിലെ അപാകതയാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയത് എന്നാണ് ആക്ഷേപം.

bridge under construction in Koyilandy collapsed
മകള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ മരം കടപുഴകി വീണു, ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഡല്‍ഹിയില്‍ ദുരിതപ്പെയ്ത്ത്- വിഡിയോ

പാലം തകര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പൊജക്റ്റ് ഡയറക്ടര്‍ അന്വേഷണം നടത്തി 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശം. പ്രാഥമിക റിപ്പോര്‍ട്ടിന് ശേഷം വിശദമായ അന്വേഷണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Kozhikode Torayikkadu bridge connecting Koyilandy and Balussery constituencies has collapsed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com