British fighter jet's emergency landing
British fighter jet's emergency landingspecial arrangement

തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്

യുദ്ധക്കപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്
Published on

തിരുവനന്തപുരം: ബ്രിട്ടന്റെ യുദ്ധവിമാനം ( British fighter jet ) അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി. 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള യുദ്ധക്കപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്ധനം കുറവായതിനാല്‍ അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ സമുദ്രതീരത്തു നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ കിടപ്പുണ്ട്. ഇതില്‍ നിന്നും പറന്നുയര്‍ന്നതാണ് യുദ്ധവിമാനം. പരിശീലനപ്പറക്കല്‍ നടത്തിയശേഷം തിരിച്ചിറക്കാന്‍ ശ്രമിച്ചപ്പോള്‍, കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ലാന്‍ഡിങ് നടന്നില്ല. പലവട്ടം വട്ടമിട്ടു പറന്നിട്ടും ലാന്‍ഡിങ് സാധ്യമായിരുന്നില്ല.

ഈ സമയത്ത് വിമാനത്തില്‍ ഇന്ധനവും കുറവായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നേവിയുടെ അനുമതി ചോദിച്ച് തൊട്ടടുത്ത വിമാനത്താവളമായ തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു എന്നാണ് വിവരം. പ്രതിരോധ വകുപ്പിന്റെ നടപടിക്രമങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാകും യുദ്ധവിമാനം തിരിച്ചുപോകാന്‍ അനുവദിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com