മുംബൈയില്‍ നിന്ന് 1700ന് വാങ്ങും; 22,000ത്തിന് വില്‍പ്പന; 10ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ അറസ്റ്റില്‍

പ്രതി മെഡിക്കല്‍കോളേജിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോഴിക്കോട്: കോഴിക്കോട്: പത്ത് ലക്ഷത്തോളം വില വരുന്ന 42 ഗ്രാം ബ്രൗണ്‍ ഷുഗറുമായി 50കാരന്‍ പിടിയില്‍.  കുണ്ടുങ്ങല്‍ സിഎന്‍ പടന്ന സ്വദേശി സുനീറിനെ കോഴിക്കോട് ടൗണ്‍ എസിപി ബിജുരാജിന്റെ നേതൃത്വത്തില്‍ കസബ എസ്‌ഐ ശ്രീജിത്തും ആന്റി നാര്‍ക്കോടിക്ക് എസിപി ജയകുമാറിന്റെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് ചാലപ്പുറത്ത് നിന്നും വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്.

പ്രതി മെഡിക്കല്‍കോളേജിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു. മുംബെയില്‍നിന്ന് ഗ്രാമിന്1700 രൂപക്ക് വാങ്ങി പതിനെട്ടായിരം മുതല്‍ ഇരുപത്തിരണ്ടായിരം വരെ വിലയിട്ടാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതി വില്‍ക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് വന്‍തോതില്‍ ലഹരി കടത്തുന്ന സംഘങ്ങള്‍ സജീവമാവുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതിയെ ചോദ്യംചെയ്തതില്‍ ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. 

പിടിയിലായ സുനീര്‍ രണ്ടു വര്‍ഷം മുന്‍പ് ചേവായൂര്‍ ഇരിങ്ങാടന്‍ പള്ളിയിലെ റൂമില്‍ നിന്നും ബ്രൗണ്‍ഷുഗര്‍ കൂടുതല്‍ അളവില്‍ ഉപയോഗിച്ച് യുവാവ് മരിച്ച കേസിലെ പ്രതിയാണ്. പല സ്ഥലങ്ങളില്‍ വാടകക്ക് മാറി താമസിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister OJ Janeesh Responds to Foreign Tour Controversy
Shahira Edakkad On Freedom
Robbery
KK Shahina Slams Director Sanal Kumar Sasidharan's Protest Outside Thiruvananthapuram Secretariat
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com