മണിക്കൂറുകളോളം മുള്‍മുനയില്‍; റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഭീതിപരത്തിയ പോത്തിനെ കീഴ്‌പ്പെടുത്തി

Buffalo that was spreading terror near railway station subdued
മയക്ക് വെടിയേറ്റ പോത്തിനെ വനം വകുപ്പ് ആര്‍ആര്‍ടി കയറില്‍ കയറ്റുന്നു
Updated on
1 min read

കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസര പ്രദേശങ്ങളില്‍ മണിക്കൂറുകളോളം ജനങ്ങളെ ഭീതിയിലാഴ്ത്തിയ പോത്തിനെ മയക്കുവെടിവച്ച് കീഴ്‌പ്പെടുത്തി. വലിയപൊയില്‍ കുളപ്പുറത്ത് അറവിനായി കൊണ്ടുവന്ന പോത്താണ് രാവിലെ വിരണ്ടോടി ഉച്ചയ്ക്ക് 12 ഓടെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് എത്തിയത്.

Buffalo that was spreading terror near railway station subdued
മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്റ്റേഷന്‍ ഓഫിസര്‍ കെ.വി.പ്രഭാകരന്റെ നേതൃത്വത്തില്‍ എത്തിയ തൃക്കരിപ്പൂര്‍ അഗ്‌നിശമന സേനാ വിഭാഗം പോത്തിനെ കയറിട്ട് പിടിച്ചും വലവിരിച്ചും പിടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് കാസര്‍കോട് നിന്ന് വനം വകുപ്പിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഡപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ സത്യന്റെ നേതൃത്വത്തിലുള്ള സംഘവും എത്തി.

ഇവരോടൊപ്പം എത്തിയ മൃഗ സംരക്ഷണ വകുപ്പിലെ വെറ്ററിനറി സര്‍ജന്‍ ഡോ.എസ്.രാജു ആറാട്ടു വയലിലെ ചുറ്റുമതിലിനകത്തുണ്ടായ പോത്തിനെ രണ്ടു തവണ മയക്കു വെടി വച്ചെങ്കിലും പോത്ത് മയങ്ങി വീണില്ല. ഇതിനിടെ തളര്‍ന്നുപോയ പോത്തിനെ വൈകിട്ട് ആറോടെ കയറില്‍ ബന്ധിക്കുകയായിരുന്നു. പിന്നീട് പോത്തിന്റെ ഉടമകള്‍ അറവിനായി കൊളപ്പുറത്തേക്ക് കൊണ്ടുപോയി. ചന്തേര എസ് ഐ എന്‍.കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു.

Summary

Buffalo that was spreading terror near railway station subdued

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Railway Gate Not Closed Even After Train Arrived
Tourists stranded in cable car in Jammu and Kashmir's Gulmarg
Woman commits suicide by consuming acid in front of in-laws
Elephant Attack
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com