Bus loses control in Valparai, falls 20 feet; 28 injured
വാല്‍പ്പാറയില്‍ നിയന്ത്രണംവിട്ട് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞുസ്ക്രീൻഷോട്ട്

വാല്‍പ്പാറയില്‍ നിയന്ത്രണംവിട്ട് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു; 28 പേര്‍ക്ക് പരിക്ക്

വാല്‍പ്പാറയില്‍ നിയന്ത്രണം വിട്ട് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 28 പേര്‍ക്ക് പരിക്ക്
Published on

വാല്‍പ്പാറ: വാല്‍പ്പാറയില്‍ നിയന്ത്രണം വിട്ട് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 28 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരില്‍നിന്ന് വാല്‍പ്പാറയിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തില്‍പെട്ടത്.

പുലര്‍ച്ചെ മൂന്ന് മണിയോടെ വാല്‍പ്പാറയ്ക്കടുത്തുവെച്ചാണ് സംഭവം. വാൽപ്പാറയ്ക്ക് സമീപം കവേഴ്‌സ് എസ്റ്റേറ്റ് ഭാഗത്ത് 33-ാം കൊണ്ടായി സൂചി വലയിലെ 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 72 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവര്‍ ഗണേഷനെ പൊള്ളാച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com