കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചു, നല്‍കിയത് സ്വര്‍ണനാണയം; അക്കിടി പറ്റി യാത്രക്കാരൻ 

രെങ്കിലും സ്വര്‍ണ നാണയം തിരിച്ചേല്‍പ്പിക്കുമെന്നാണ് പ്രതീക്ഷ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോഴിക്കോട്: മകളുടെ കോളജ് ഫീസടയ്ക്കാന്‍ പണം കണ്ടെത്താനായി കൈയിലുണ്ടായിരുന്ന സ്വര്‍ണ നാണയം വിൽക്കാൻ തീരുമാനിച്ചതാണ് കരിങ്ങാട് സ്വദേശി. ഇതിനായി പുറപ്പെട്ടെങ്കിലും സുഹൃത്ത് പണം കടം നല്‍കിയതോടെ വില്‍ക്കാനുള്ള തീരുമാനം മാറ്റിവെച്ച് വീട്ടിലേക്ക് മടങ്ങി. കുറ്റ്യാടിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് ബസ് കയറിയ ഇയാൾ തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് പറ്റിയ അബദ്ധം മനസ്സിലാക്കിയത്. യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചു. പോക്കറ്റില്‍ നിന്നെടുത്ത് നല്‍കുകയും ചെയ്തു. പക്ഷെ അഞ്ച് രൂപക്ക് പകരം നൽകിയത് ആ സ്വർണ നാണയമായിരുന്നു. 

യാത്ര ചെയ്ത കെഎസിആര്‍ടിസി ബസിന്റെ കണ്ടക്ടറുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് ഉടന്‍ തന്നെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ചില്ലറയെന്ന് കരുതി യാത്രക്കാരില്‍ ആര്‍ക്കെങ്കിലും കൊടുത്തിരിക്കാമെന്നും താൻ ശ്രദ്ധിച്ചില്ലെന്നുമാണ് കണ്ടക്ടർ പറഞ്ഞത്. 

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന കാലത്ത് മലബാര്‍ ഗോള്‍ഡില്‍ നിന്ന് വാങ്ങിയ സ്വര്‍ണ നാണയം അത്യാവശ്യ സമയത്ത് എടുക്കാന്‍ കാത്തുവെച്ചിരിക്കുകയായിരുന്നു. കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്ത കണ്ട് ആരെങ്കിലും സ്വര്‍ണ നാണയം തിരിച്ചേല്‍പ്പിക്കുമെന്നാണ് പ്രതീക്ഷ.

ഈ വാർത്ത കൂടി വായിക്കാം


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com