തിരുവനന്തപുരം : കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിന്മേല്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി. ഉച്ചയ്ക്ക് 12 മണി മുതല്‍ ഒന്നര മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സ്പീക്കറുടെ അനുമതി. കോണ്‍ഗ്രസിലെ വി ഡി സതീശനാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
കിഫ്ബി 2018–19 സാമ്പത്തിക വർഷത്തിൽ നടത്തിയ മസാല ബോണ്ടുകൾ വിറ്റഴിച്ചതുൾപ്പെടെയുള്ള കടമെടുപ്പ് ബജറ്റിനു പുറത്തുള്ള കടമെടുപ്പാണെന്നും ഇതു ഭരണഘടനാ ലംഘനമാണെന്നുമുള്ള സിഎജി റിപ്പോര്‍ട്ട് ഗുരുതരമായ സ്ഥിതിവിശേഷമാണു സൃഷ്ടിക്കുന്നതെന്ന് വി.ഡി.സതീശൻ നോട്ടിസിൽ ചൂണ്ടിക്കാട്ടി.
അതേസമയം സിഎജിക്കെതിരെ ധനമന്ത്രി തോമസ് ഐസക് ഇന്നും രൂക്ഷമായ വിമർശനം ഉന്നയിച്ചു. വികസനം തടസപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, സർക്കാരിന്റെ വാദം കേൾക്കാതെയാണ് സിഎജി റിപ്പോർട്ട് തയാറാക്കിയതെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു. ഇതിനെ തുടർന്നാണ് അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സ്പീക്കർ അനുമതി നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates