

അമേരിക്കന്‍ അധിനിവേശത്തിനെതിരെ സാമ്പത്തിക പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ആരോഗ്യവിദഗ്ധനും കേരള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി ഇക്ബാല്‍. ലോക സമാധാനത്തെ തകര്‍ക്കുന്ന തരത്തില്‍ ഇറാനിലും വെനസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകള്‍ക്കെതിരായ പ്രതിഷേധം വാക്കുകള്‍ ഒതുങ്ങരുത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ലാഭവിഹിതം കുറയ്ക്കുക എന്നത് ഓരോ സമാധാനകാംക്ഷിയുടെയും കടമയായി മാറിയിരിക്കുകയാണെന്നും ഡോ. ബി ഇഖ്ബാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നമ്മള്‍ വാങ്ങുന്ന ഓരോ അമേരിക്കന്‍ ഉല്‍പ്പന്നവും പരോക്ഷമായി ആ രാജ്യത്തിന്റെ സൈനിക നീക്കങ്ങള്‍ക്കുള്ള ഇന്ധനമായി മാറുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ആധുനിക കാലഘട്ടത്തില്‍ അമേരിക്കന്‍ സാങ്കേതിക വിദ്യകളില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. നമ്മുടെ ആശയവിനിമയത്തിന് ഒഴിച്ചുകൂടാനാവാത്ത വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോ, ഡിജിറ്റല്‍ ലോകത്തെ നിയന്ത്രിക്കുന്ന ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവയോ, അല്ലെങ്കില്‍ ആപ്പിളിന്റെ ഐഫോണുകളോ പെട്ടെന്ന് ഉപേക്ഷിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ നമ്മുടെ നിത്യോപയോഗ സാധനങ്ങളില്‍ നമുക്ക് മാറ്റം കൊണ്ടുവരാന്‍ സാധിക്കും. നമ്മുടെ വീടുകളിലെ സോപ്പും പേസ്റ്റും അലക്കുപൊടിയും ഏത് വേണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം നമുക്കുണ്ട്. മാറ്റാന്‍ കഴിയുന്നവ മാറ്റിത്തുടങ്ങുക എന്നതാണ് പ്രായോഗികമായ പ്രതിഷേധം. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഗാന്ധിജി വിജയകരമായി നടത്തിയ ഉപ്പ് സത്യഗ്രഹത്തില്‍ നിന്നും നമുക്ക് പ്രചോദനം ഉള്‍കൊള്ളാം.
ഈ സാമ്പത്തിക യുദ്ധത്തിന്റെ ആദ്യ പടിയായി നമുക്ക് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ അമേരിക്കന്‍ ഉത്പന്നമായ കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് ബഹിഷ്‌കരിച്ചുകൊണ്ട് തുടക്കം കുറിക്കാം. അമേരിക്കന്‍ കോര്‍പ്പറേറ്റ് സ്വാധീനത്തിന്റെ ആഗോള മുഖമാണ്. കോള്‍ഗേറ്റ് പാംഒലീവ്. ഈ കമ്പനിയുടെ ലാഭവിഹിതം ചെന്നെത്തുന്നത് വാംഗാര്‍ഡ് , ബ്ലാക്ക്റോക്ക് തുടങ്ങിയ വന്‍കിട നിക്ഷേപക സ്ഥാപനങ്ങളിലേക്കാണ്. ഇവരാണ് അമേരിക്കയുടെ യുദ്ധവിമാനങ്ങളും മിസൈലുകളും നിര്‍മ്മിക്കുന്ന പ്രതിരോധ കമ്പനികളിലെയും പ്രധാന പങ്കാളികള്‍. അതുകൊണ്ട് കോള്‍ഗേറ്റ് ഒഴിവാക്കുക എന്നത് യുദ്ധക്കൊതിയുള്ള ഒരു സാമ്പത്തിക വ്യവസ്ഥയോടുള്ള നമ്മുടെ ശക്തമായ 'അരുത്' എന്ന പ്രഖ്യാപനമാണ്. അമേരിക്കന്‍ ഉല്പന്നങ്ങള്‍ ഉപേക്ഷിച്ച് നമ്മള്‍ മറ്റുല്‍പന്നങ്ങള്‍ക്കായി ചെലവാക്കുന്ന ഓരോ രൂപയും സമാധാനത്തിനായി നിലകൊള്ളുന്നവര്‍ക്ക് കരുത്താകട്ടെ, അമേരിക്കന്‍ അധിനിവേശത്തിനുള്ള തിരിച്ചടിയാകട്ടെ എന്നും ഡോ. ഇഖ്ബാല്‍ പറയുന്നു.
അമേരിക്കന്‍ അധിനിവേശത്തിനെതിരെ സാമ്പത്തിക പ്രതിരോധം: നമുക്ക് കോള്‍ഗേറ്റില്‍ നിന്ന് തുടങ്ങാം
ലോക സമാധാനത്തെ തകര്‍ക്കുന്ന തരത്തില്‍ ഇറാനിലും വെനസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകള്‍ക്കും ഉപരോധങ്ങള്‍ക്കും എതിരെ കേരളത്തില്‍ യുദ്ധവിരുദ്ധ പ്രകടനങ്ങളും പ്രഭാഷണങ്ങളും മറ്റും വിവിധ സംഘടനകള്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ കേവലം വാക്കുകള്‍ കൊണ്ടും ജാഥകള്‍ കൊണ്ടും പ്രതിഷേധിച്ചാല്‍ മാത്രം പോരാ.
ആധുനിക ലോകത്ത് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ സാമ്പത്തിക ഭദ്രതയാണ്. അതുകൊണ്ട് തന്നെ, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ലാഭവിഹിതം കുറയ്ക്കുക എന്നത് ഓരോ സമാധാനകാംക്ഷിയുടെയും കടമയായി മാറിയിരിക്കുന്നു. നാം വാങ്ങുന്ന ഓരോ അമേരിക്കന്‍ ഉല്‍പ്പന്നവും പരോക്ഷമായി ആ രാജ്യത്തിന്റെ സൈനിക നീക്കങ്ങള്‍ക്കുള്ള ഇന്ധനമായി മാറുന്നു എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം.
ആധുനിക കാലഘട്ടത്തില്‍ അമേരിക്കന്‍ സാങ്കേതിക വിദ്യകളില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. നമ്മുടെ ആശയവിനിമയത്തിന് ഒഴിച്ചുകൂടാനാവാത്ത വാട്‌സാപ്പ് (WhatsApp), ഫേസ്ബുക്ക് (Facebook) തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോ, ഡിജിറ്റല്‍ ലോകത്തെ നിയന്ത്രിക്കുന്ന ഗൂഗിള്‍ (Google), മൈക്രോസോഫ്റ്റ് (Microsoft) എന്നിവയോ, അല്ലെങ്കില്‍ ആപ്പിളിന്റെ ഐഫോണുകളോ (iPhone) പെട്ടെന്ന് ഉപേക്ഷിക്കുക എന്നത് വളരെ പലകാരണങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അത്തരം സാങ്കേതിക വിദ്യകളില്‍ നാം ബന്ധിക്കപ്പെട്ടിരിക്കുമ്പോഴും, നമുക്ക് പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന മറ്റൊരു മേഖലയുണ്ട്-അതാണ് നമ്മുടെ നിത്യോപയോഗ സാധനങ്ങള്‍.
ഈ സാമ്പത്തിക യുദ്ധത്തിന്റെ ആദ്യ പടിയായി നമുക്ക് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ അമേരിക്കന്‍ ഉല്‍പ്പണം കോള്‍ഗേറ്റ് (Colgate) ടൂത്ത് പേസ്റ്റ് ബഹിഷ്‌കരിച്ചുകൊണ്ട് തുടക്കം കുറിക്കാം. കോള്‍ഗേറ്റ് പാംഒലീവ് എന്നത് വെറുമൊരു സാധാരണ കമ്പനിയല്ല, മറിച്ച് അമേരിക്കന്‍ കോര്‍പ്പറേറ്റ് സ്വാധീനത്തിന്റെ ആഗോള മുഖമാണ്. ഈ കമ്പനിയുടെ ലാഭവിഹിതം ചെന്നെത്തുന്നത് വാംഗാര്‍ഡ് (Vanguard), ബ്ലാക്ക്റോക്ക് (BlackRock) തുടങ്ങിയ വന്‍കിട നിക്ഷേപക സ്ഥാപനങ്ങളിലേക്കാണ്. ഇതേ നിക്ഷേപകര്‍ തന്നെയാണ് അമേരിക്കയുടെ യുദ്ധവിമാനങ്ങളും മിസൈലുകളും നിര്‍മ്മിക്കുന്ന പ്രതിരോധ കമ്പനികളിലെയും പ്രധാന പങ്കാളികള്‍. അതുകൊണ്ട് കോള്‍ഗേറ്റ് ഒഴിവാക്കുക എന്നത് യുദ്ധക്കൊതിയുള്ള ഒരു സാമ്പത്തിക വ്യവസ്ഥയോടുള്ള നമ്മുടെ ശക്തമായ 'അരുത്' എന്ന പ്രഖ്യാപനമാണ്.
ഇതിന് പകരമായി ഡാബര്‍ (Dabur), വികോ (Vicco) തുടങ്ങിയ സ്വദേശി ബ്രാന്‍ഡുകളോ അല്ലെങ്കില്‍ സെന്‍സോഡൈന്‍ (Sensodyne), അക്വാഫ്രഷ് (Aquafresh) തുടങ്ങിയ ബ്രിട്ടീഷ് ബ്രാന്‍ഡുകളോ തിരഞ്ഞെടുക്കുന്നത് വഴി നമുക്ക് അമേരിക്കന്‍ താല്‍പ്പര്യങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും.
കോള്‍ഗേറ്റിന് പുറമെ നമ്മുടെ അലക്കുപുരകളില്‍ നിന്ന് ടൈഡ് (Tide), ഏരിയല്‍ (Ariel) പോലുള്ള ഉല്‍പ്പന്നങ്ങളും ഒഴിവാക്കേണ്ടതുണ്ട്. ഇവയ്ക്ക് പകരമായി പെര്‍സില്‍ (Persil), സര്‍ഫ് എക്‌സല്‍ (Surf Excel) അല്ലെങ്കില്‍ നമ്മുടെ നാട്ടിലെ സൂര്യ (Surya) പോലുള്ള ബ്രാന്‍ഡുകള്‍ നമുക്ക് തിരഞ്ഞെടുക്കാം. വ്യക്തിഗത ശുചിത്വത്തിനായി ഉപയോഗിക്കുന്ന പാന്റീന്‍ (Pantene), ഹെഡ് & ഷോള്‍ഡേഴ്‌സ് (Head & Shoulders), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയവയ്ക്ക് പകരമായി ഹിമാലയ (Himalaya), ബയോട്ടിക് (Biotique), ഖാദി (Khadi) തുടങ്ങിയ വിശ്വസനീയമായ സ്വദേശി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലൈസോള്‍ (Lysol), ക്ലോറോക്‌സ് (Clorox) എന്നിവയ്ക്ക് പകരമായി ഡെറ്റോള്‍ (Dettol), ബ്രെഫ് (Bref) എന്നിവ ഉപയോഗിക്കാവുന്നതാണ്.
സാങ്കേതിക വിദ്യയുടെ പേരില്‍ ഗൂഗിളിലും മൈക്രോസോഫ്റ്റിലും നാം തളച്ചിടപ്പെട്ടിട്ടുണ്ടാകാം, എന്നാല്‍ നമ്മുടെ വീടുകളിലെ സോപ്പും പേസ്റ്റും അലക്കുപൊടിയും ഏത് വേണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം നമുക്കുണ്ട്. പ്രായോഗികമായി ബുദ്ധിമുട്ടുള്ളവ നിലനിര്‍ത്തിക്കൊണ്ട് തന്നെ, മാറ്റാന്‍ കഴിയുന്നവ മാറ്റിത്തുടങ്ങുക എന്നതാണ് പ്രായോഗികമായ പ്രതിഷേധം. ബ്രട്ടീഷ് സാമ്രാജ്യത്തിനെതിരെ ഗാന്ധിജി വിജയകരമായി നടത്തിയ ഉപ്പ് സത്യാഗ്രഹത്തില്‍ നിന്നും നമുക്ക് പ്രചോദനം ഉള്‍കൊള്ളാം.
അമേരിക്കന്‍ ഉല്പന്നങ്ങള്‍ ഉപേക്ഷിച്ച് നമ്മള്‍ മറ്റുല്‍പന്നങ്ങള്‍ക്കായി ചെലവാക്കുന്ന ഓരോ രൂപയും സമാധാനത്തിനായി നിലകൊള്ളുന്നവര്‍ക്ക് കരുത്താകട്ടെ, അമേരിക്കന്‍ അധിനിവേശത്തിനുള്ള തിരിച്ചടിയാകട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates