മദീന വാഹനാപകടം, മരണം അഞ്ചായി; മരിച്ചത് ചികിത്സയിലിരുന്ന 9 വയസുകാരി

അപകടത്തില്‍ മരിച്ച ജലീല്‍, ഭാര്യ തസ്‌ന തൊടങ്ങല്‍ മകന്‍ ആദില്‍, ഉമ്മ മൈമുനത്ത് കക്കങ്ങല്‍ എന്നിവരുടെ ഖബറടക്കം ഇന്ന് പൂര്‍ത്തിയാക്കിയിരുന്നു
Car accident in Madinah
Car accident in Madinah
Updated on
1 min read

റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മരണം അഞ്ചായി. ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടികളില്‍ ഒരാള്‍ ആണ് ഇന്ന് മരിച്ചത്. അപകടത്തില്‍ മരിച്ച ജലീലിന്റെ മകള്‍ ഹാദിയ ഫാത്തിമ(9) ആണ് മരിച്ചത്.

Car accident in Madinah
ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയെന്ന അവകാശ വാദം: മുഖ്യമന്ത്രിയുടെ നിലപാട് അവിശ്വസനീയമെന്ന് തൃശൂര്‍ അതിരൂപത

മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് അപകടത്തില്‍ നേരത്തെ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജലീലിന്റെ മറ്റൊരു മകൾ ആയിഷ (15) ചികിത്സയിൽ തുടരുകയാണ്. ജലീലിന്റെ ഏറ്റവും ചെറിയ പെൺകുട്ടി നേരത്തെ ആശുപത്രി വിട്ടിരുന്നു.

Car accident in Madinah
മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം, കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

അതിനിടെ, അപകടത്തില്‍ മരിച്ച ജലീല്‍, ഭാര്യ തസ്‌ന തൊടങ്ങല്‍ മകന്‍ ആദില്‍, ഉമ്മ മൈമുനത്ത് കക്കങ്ങല്‍ എന്നിവരുടെ ഖബറടക്കം ഇന്ന് പൂര്‍ത്തിയാക്കിയിരുന്നു. ബുധനാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിന് ശേഷമാണ് മദീനയിലെ വിശുദ്ധ ഹറമിന് സമീപത്തെ ജന്നത്തുല്‍ ബഖീഅയില്‍ മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും നടന്നത്. മദീന ഗവര്‍ണ്ണറേറ്റിന്റെ നിര്‍ണ്ണായക ഇടപെടലുകളെ തുടര്‍ന്നാണ് മയ്യത്തുകള്‍ ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കാനുള്ള അനുമതി ലഭിച്ചത്.

മലപ്പുറം മഞ്ചേരി യുകെ പടി സ്വദേശികളായ കുടുംബം ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിന് പോകുന്നതിനിടെയായിരുന്നു അപകടത്തില്‍പ്പെട്ടത്. കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനം ജിദ്ദ-മദീന റോഡില്‍ വാദി ഫറഹയില്‍ വച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യ്തുവരികയാണ് അബ്ദുല്‍ ജലീലില്‍. സന്ദര്‍ശന വിസയിലാണ് കുടുംബം ഇവിടെയെത്തിയത്.

Summary

The death toll in a vehicle accident involving a Malayali family near Madinah in Saudi Arabia has risen to five. One of the children who was undergoing treatment for injuries sustained in the accident that occurred on Sunday has died.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com