കാര്‍ മതിലില്‍ ഇടിച്ചു തീപിടിച്ചു; വയോധികന് ദാരുണാന്ത്യം

Car crashes into wall and catches fire; Elderly man dies tragically
Car crashes
Edited By:
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് കാര്‍ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം. ചേവായൂര്‍ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സിപി സുധാകരന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്.

ബിസിനസ് ആവശ്യങ്ങള്‍ക്കായി വീട്ടില്‍ നിന്നും കൊയിലാണ്ടിയിലേക്ക് തിരിക്കവേ വീടിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. കാറുമായി പുറത്തേക്കിറങ്ങുമ്പോള്‍ നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാറിന് തീപിടിച്ചു. പുറത്തിറങ്ങാന്‍ കഴിയാതെ സുധാകരന്‍ കാറിനുള്ളില്‍ കുടുങ്ങി പോവുകയായിരുന്നു.

Car crashes into wall and catches fire; Elderly man dies tragically
മദ്യപിച്ച് ട്രെയിനില്‍ കയറണ്ട; യാത്രക്കാരനെതിരെ നടപടിയെടുക്കാം, റെയില്‍വേ അധികാരം ശരിവെച്ച് ഹൈക്കോടതി

അപകടം നടന്ന സ്ഥലത്ത് വലിയൊരു ഇറക്കമുണ്ട്. ഈ ഇറക്കം ഇറങ്ങി വരുന്നതിനിടയില്‍ സുധാകരന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ആദ്യം റോഡരികിലെ ട്രാന്‍സ്‌ഫോര്‍മറിനോട് ചേര്‍ന്ന ഭാഗത്ത് ഇടിക്കുകയും, തുടര്‍ന്ന് വലിയ ആഘാതത്തോടെ മതിലിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചു. കാറിന് തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചത്.

നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ കാര്‍ പൂര്‍ണമായും അഗ്‌നിക്കിരയായിക്കൊണ്ടിരിക്കുകയായിരുന്നു. ഏകദേശം പതിനഞ്ച് മിനിറ്റോളം വാഹനം ആളിക്കത്തി. അഗ്‌നിരക്ഷാസേനയെത്തി തീയണച്ചപ്പോഴേക്കും സുധാകരന്‍ മരിച്ചു. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Car crashes into wall and catches fire; Elderly man dies tragically
കോണ്‍ഗ്രസ് നേതാവ് അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു
Car crashes into wall and catches fire; Elderly man dies tragically
മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതല്‍ പരിശോധന വേണമെന്ന് കേരളം; സമ്പൂര്‍ണ സുരക്ഷാ ഓഡിറ്റ് നടത്തണം
Summary

Car crashes into wall and catches fire; Elderly man dies tragically

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com