കാന്‍സര്‍ ചികിത്സയ്ക്കുള്ള CAR-T സെല്‍ തെറാപ്പി സെന്റര്‍ കാരിത്താസ് ഹോസ്പിറ്റലില്‍

സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രശസ്ത അഭിനേത്രിയും അര്‍ബുദ രോഗീ പരിചരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാക്‌സ് ഫൗണ്ടേഷന്‍ സംഘാടകയുമായ വിജി വെങ്കടേഷ് നിര്‍വഹിച്ചു
CAR-T Cell Therapy Center for Cancer Treatment at Caritas Hospital
കാരിത്താസ് കാർ ടി സെൽ തെറാപ്പി സെന്ററിൻ്റെ ഉദ്‌ഘാടനംവിജി വെങ്കടേഷ് നിർവ ഹിച്ചപ്പോൾ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് സിഇഒ റെവ. ഡോ. ബിനു കുന്നത്ത്‌ , കാരിത്താസ് കാൻസർ ഇൻസ്റ്റിട്യൂട്ടിലെ സീനിയർ കൺസൽട്ടൻറ് മാരായ ഡോ. ബോബൻ തോമസ്, ഡോ. ജോജോ വി ജോസഫ്, ഡോ. ജോസ് ടോം, ഡോ. ജോണി കെ ജോസഫ്, ഡോ, ജെന്നി ജോസഫ്, ഡോ. ജൂഡിത്ത് ആരോൺ, ഡോ. ഉണ്ണി എസ് പിള്ളൈ, ഡോ. മനു ജോൺ, കൺസൽട്ടൻറ് മാരായ ഡൊ. സുരഭി എസ്, ഡോ. വന്ദന ജി ഹരി, ഡോ തോമസ് ബാബു തുടങ്ങിയവർ സമീപം
Updated on
1 min read

കോട്ടയം: കാന്‍സര്‍ ചികിത്സാ രംഗത്ത് ഒരു പുതിയ തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള നൂതന CAR-T സെല്‍ തെറാപ്പി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

CAR-T Cell Therapy Center for Cancer Treatment at Caritas Hospital
'രാഹുലിനോടും പ്രശാന്ത് ശിവനോടും അവന്തികയ്ക്ക് ക്രഷ്, റീലിടുന്ന പോലെ ചെയ്തതാണ് '; ആരോപണവുമായി ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ്

സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രശസ്ത അഭിനേത്രിയും അര്‍ബുദ രോഗീ പരിചരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാക്‌സ് ഫൗണ്ടേഷന്‍ സംഘാടകയുമായ വിജി വെങ്കടേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡയറക്ടറും സിഇഒയുമായ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു .

കഴിഞ്ഞ 25 വര്‍ഷമായി കാന്‍സര്‍ ചികിത്സാരംഗത്ത് സേവനം നല്‍കുന്ന കാരിത്താസ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, രോഗിയുടെ സ്വന്തം പ്രതിരോധശേഷി ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന ഒരു നൂതന ചികിത്സാ രീതിയായ CAR-T സെല്‍ തെറാപ്പി ഇനി മുതല്‍ ലഭ്യമാക്കും. ഇത് കേരളത്തിലെ കാന്‍സര്‍ ചികിത്സാരംഗത്ത് ഒരു പുതിയ അധ്യായം കുറിക്കും. ലോകോത്തര നിലവാരത്തിലുള്ളതും നൂതനവുമായ ചികിത്സാ സൗകര്യങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് കാര്‍-ടി സെല്‍ തെറാപ്പി സെന്ററിലൂടെ ലക്ഷ്യമിടുന്നത് എന്ന് റെവ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. കേരളത്തില്‍ തന്നെ ഇത്തരം ഒരു ചികിത്സാരീതി ലഭ്യമാക്കുന്ന സെന്ററുകള്‍ അപൂര്‍വ്വമാണ്.

CAR-T Cell Therapy Center for Cancer Treatment at Caritas Hospital
ഒമ്പതാം വളവില്‍ മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു; വാഹനങ്ങള്‍ ഈ വഴി പോകണം

മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബോബന്‍ തോമസ് സ്വാഗതവും ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ. തോമസ് ബാബു നന്ദിയും പറഞ്ഞു.

Summary

CAR-T Cell Therapy Center for Cancer Treatment at Caritas Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com