'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെയുള്ള പോസ്റ്ററില്‍ കേസ്

എംഎല്‍എ ടി സിദ്ദിഖാണ് പരാതിക്കാരന്‍.
Rahul, Priyanka Gandhi
Rahul, Priyanka Gandhi file
Updated on
1 min read

കല്‍പ്പറ്റ: മുഖ്യമന്ത്രി തര്‍ക്കത്തിനിടെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും തിരിച്ചടി ഉണ്ടാകുമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവം ഗൗരവത്തിലെടുത്ത് ഹൈക്കമാന്‍ഡ്. ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തു.

Rahul, Priyanka Gandhi
സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം ആലപിക്കുമോ? ഗവർണ്ണറുടെ സാന്നിധ്യത്തിൽ വന്ദേമാതരം നിർബന്ധമാക്കുന്ന പുതിയ പ്രോട്ടോക്കോൾ ചർച്ചയാകുന്നു

എംഎല്‍എ ടി സിദ്ദിഖാണ് പരാതിക്കാരന്‍. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പരസ്പരം സംശയിക്കുകയാണ് കെ സി വിഭാഗവും സതീശന്‍ അനുകൂലികളും. കോണ്‍ഗ്രസിലെ ചര്‍ച്ചയ്ക്കിടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും രൂക്ഷവിമര്‍ശനവുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Rahul, Priyanka Gandhi
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ; വകുപ്പുകളെച്ചൊല്ലി ചർച്ചകൾ സജീവം, അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കും

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ പ്രതിഷേധം ശക്തമാകുമെന്നായിരുന്നു പോസ്റ്ററിലെ സൂചന. കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരന്‍ ആണെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ടായിരുന്നു. രാഹുലിന്റേയും പ്രിയങ്കയുടേയും വിഡ്ഢിത്തരങ്ങള്‍ക്ക് കേരളം മാപ്പ് നല്‍കില്ലെന്നുമാണ് പോസ്റ്ററിലുള്ളത്. വയനാടിനെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകളില്‍ കുറിച്ചിരുന്നു.

Summary

Case filed over poster against Rahul and Priyanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com