ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍
arrest
arrestപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കണ്ണൂര്‍: ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ജിം ട്രെയിനറായ കീഴുന്ന പാലപറമ്പ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ പിപി റജീഷിനെയാണ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസിലെ പ്രതികളായ കീഴുന്നയിലെ സിപി അര്‍ജുന്‍ (20), കെവി റിവിത്ത് (32) തോട്ടടയിലെ കൃഷണദാസ് (25), കീഴുന്നയിലെ ദീഷിത്ത് എന്നിവരെയാണ് എടക്കാട് പൊലീസ് ബംഗളൂരുവില്‍ നിന്നും പിടികൂടിയത്.

ജൂണ്‍ ഏഴിന് രാത്രി 11.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ജിം ട്രെയിനറെയും സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചും മരത്തിന്റെ പട്ടിക കൊണ്ടും അടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. നിസാര കാര്യത്തിന്റെ പേരിലുള്ള വാക്കേറ്റമാണ് കൊലപാതക ശ്രമത്തിലേക്ക് കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിം ട്രെയിനര്‍ റജീഷ് ഇപ്പോഴും ചാലയിലെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയില്‍ തുടരുകയാണ്.

അക്രമത്തിന് ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളെ ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തു കൊടുത്ത തലശേരി സ്വദേശിയും കിഴുന്നയില റിസോര്‍ട്ട് മാനേജറുമായ ഷഹബാസിനെയും ഹോട്ടലില്‍ നിന്നും പിടികൂടി. സംഭവത്തിന് ശേഷം കാര്‍ മാര്‍ഗം കൂത്തുപറമ്പിലെത്തിയ പ്രതികള്‍ തുടര്‍ന്ന് ബസില്‍ മൈസൂരുവിലെത്തുകയായിരുന്നു. പിന്നീട് ഷഹബാസാണ് ബംഗളൂരുവില്‍ ഒളിത്താവളം ഒരുക്കി കൊടുത്തത്.

arrest
9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

എടക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ ഖലീല്‍ എംപി, പൊലീസ് ഉദ്യാഗസ്ഥരായ ലിനീഷ്, ലവന്‍, റിജില്‍ നിധീഷ്, നിതിന്‍, സനിത്ത്, മിഥുന്‍, നിധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വധശ്രമത്തിന് കേസെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

arrest
സംസ്ഥാനത്ത് ഒരു ഷിഗെല്ല മരണം കൂടി; ഇന്ന് 12 പേര്‍ക്ക് രോഗബാധ, പുതിയ 105 ഡെങ്കി കേസുകള്‍
Summary

Case of attempted murder of gym trainer by beating him with a bat; Accused arrested in Bengaluru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com