സംസ്ഥാനത്ത് ഒരു ഷിഗെല്ല മരണം കൂടി; ഇന്ന് 12 പേര്‍ക്ക് രോഗബാധ, പുതിയ 105 ഡെങ്കി കേസുകള്‍

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.
Shigella
ShigellaRepresentational Image
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് ഇന്നലെ മരിച്ചത്. ഇന്ന് 12 പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ അരിമ്പൂരില്‍ വൃദ്ധദമ്പതികള്‍ക്കും കണ്ണൂരില്‍ 62കാരിക്കുമാണ് രോഗം ബാധിച്ചത്. പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു.

17 ദിവസത്തിനിടെ 91 പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം 105 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ഡെങ്കി ബാധിച്ചത് 1029 പേര്‍ക്കാണ്. 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ വര്‍ഷം 22 എലിപ്പനി മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പതിനായിരത്ത് മുകളിലാണ് സംസ്ഥാനത്തെ പനി ബാധിതരുടെ കണക്ക്.

Shigella
നിപയില്‍ വീണ്ടും ആശ്വാസം, രണ്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ്; ഒരാള്‍ കൂടി ആശുപത്രി വിട്ടു

അതിനിടെ പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മൂന്ന് ദിവസം ഡ്രൈ ഡേ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇന്ന് മാത്രം 12,191 പേര്‍ പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടി.

Shigella
ചികിത്സയ്ക്ക് വീട്ടില്‍ വെച്ചിരുന്ന പണവും പത്തു പവന്‍ സ്വര്‍ണവും മോഷണം പോയി; അന്വേഷണം
Summary

One more Shigella death in the state; 12 people infected today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com