ചികിത്സയ്ക്ക് വീട്ടില്‍ വെച്ചിരുന്ന പണവും പത്തു പവന്‍ സ്വര്‍ണവും മോഷണം പോയി; അന്വേഷണം

ഇടുക്കി മൂന്നാറില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും മോഷണം പോയതായി പരാതി
Money and gold kept at home for treatment stolen
വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും മോഷണം പോയതായി പരാതിai image
Edited By:
Updated on
1 min read

മൂന്നാര്‍: ഇടുക്കി മൂന്നാറില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും മോഷണം പോയതായി പരാതി. ഒരു ലക്ഷത്തി എഴുപതിനായിരം രൂപയും പത്ത് പവന്‍ സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത് .

മൂന്നാര്‍ നെയ്മക്കാട് എസ്റ്റേറ്റില്‍ ആണ് സംഭവം. ലയത്തില്‍ താമസിക്കുന്ന മാരിസാമി- കാളിയമ്മ ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ജോലിക്കായി വീട്ടില്‍ നിന്ന് പോയ കാളിയമ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പൂട്ടു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഒച്ചവെച്ച് സമീപത്തെ ആളുകളെ കൂട്ടി നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി എഴുപതിനായിരം രൂപയും പത്ത് പവന്‍ സ്വര്‍ണവും നഷ്ടമായതായി വ്യക്തമായത്.

Money and gold kept at home for treatment stolen
കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന്‍, ബയോമെട്രിക് പുതുക്കല്‍; ആധാര്‍ സേവനങ്ങളില്‍ നിര്‍ദേശങ്ങളുമായി ഐടി മിഷന്‍

ചികിത്സാ ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചിരുന്ന പണമാണ് മോഷണം പോയത്. സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ മുന്നാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Money and gold kept at home for treatment stolen
ഒരു നയാ പൈസ വാങ്ങിയിട്ടില്ല; പിഎം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി കള്ളം പറയുന്നു; എംവി ഗോവിന്ദന്‍
Summary

Money and gold kept at home for treatment stolen; investigation underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjini Haridas
Thief breaks into locked house
Massive theft at doctor's house in Thrissur
Nedumkandam murder
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com