അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ എം ഷാജിയെ ചോദ്യം ചെയ്തു വിട്ടയച്ചു, വീണ്ടും വിളിപ്പിച്ചേക്കും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു
കെ എം ഷാജി/ഫയല്‍ ചിത്രം
കെ എം ഷാജി/ഫയല്‍ ചിത്രം
Updated on
1 min read

കോഴിക്കോട്:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഷാജി തയ്യാറായില്ലെങ്കിലും ഇനിയും ചോദ്യം ചെയ്യുമെന്നാണ് സൂചന. 

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഷാജി നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിനായി പിരിച്ച പണത്തില്‍ രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണ് എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.

ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തി. തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്. നേരത്തേയും ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com