പൊലീസിനെ കണ്ടതോടെ സൈക്കിള്‍ ഉപേക്ഷിച്ച് മുങ്ങി; വിയ്യൂരില്‍ നിന്നും രക്ഷപ്പെട്ട ബാലമുരുകന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ആലത്തൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം സ്വതന്ത്രനായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്
Balamurugan
Balamurugan
Updated on
1 min read

തൃശൂര്‍: വിയ്യൂരില്‍ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആലത്തൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം സ്വതന്ത്രനായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു എന്ന തമിഴ്‌നാട് പൊലീസിന്റെ മൊഴി സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Balamurugan
ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവും പ്രതിപ്പട്ടികയില്‍; എസ്‌ഐടിയുടെ രണ്ടാം റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

വെള്ള മുണ്ടും മഞ്ഞയില്‍ കറുത്ത കള്ളികളും ഉള്ള ഷര്‍ട്ട് ആണ് ബാലമുരുകന്‍ ധരിച്ചിരുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായിട്ടാണ് കൈവിലങ്ങ് അഴിച്ചതെന്നാണ് തമിഴ്‌നാട് പൊലീസ് പറയുന്നത്. കുപ്രസിദ്ധ കുറ്റവാളിയായ ബാലമുരുകനെ തമിഴ്‌നാട് പൊലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന ആക്ഷേപം ശക്തമാണ്.

അതേസമയം, വിയ്യൂര്‍ ജയിലിന് സമീപം പാടൂക്കാടുവെച്ച് പുലര്‍ച്ചെ രണ്ടരയോടെ പൊലീസ് ബാലമുരുകനെ കണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൈക്കിളില്‍ വരികയായിരുന്ന ബാലമുരുകന്‍ പൊലീസിനെ കണ്ടതോടെ സൈക്കിള്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. നഗരത്തിലും സമീപ ജില്ലകളിലും ബാലമുരുകനായി വ്യാപക തിരച്ചില്‍ തുടരുകയാണ്.

Balamurugan
'ഹാന്‍ഡ് ബ്രേക്ക് മറക്കല്ലേ', ഇങ്ങനെയും സംഭവിക്കാം; മുന്നറിയിപ്പ് വിഡിയോ പങ്കുവെച്ച് മോട്ടോര്‍ വാഹന വകുപ്പ്

കേരളത്തിലേയും തമിഴ്നാട്ടിലേയും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ‌. 2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാൾ. പൊലീസിനെ ആക്രമിച്ച് നേരത്തേയും ജയിൽ ചാടിയിട്ടുണ്ട്. തമിഴ്നാട്ടിൽ തെളിവെടുപ്പിനു ശേഷം വിയ്യൂരിലേക്ക് കൊണ്ടു വരുമ്പോൾ തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.

Summary

CCTV footage of notorious thief Balamurugan, who escaped from Viyyur, leaving the hotel has been released.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Kochi Police Hunt Escaped Robbery Suspect After Dramatic Incident
Robbery case suspects escape after evading police
TM Thomas Isaac against TP Senkumar And R Sreelekha
nithin raj suicide
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com