ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളമടക്കം 25 സംസ്ഥാനങ്ങളിലെ ത്രിതലപഞ്ചായത്തുകൾക്ക് കേന്ദ്രസർക്കാരിന്റെ ധനസഹായം. 8923.8 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേരളത്തിന് 240 കോടി രൂപ. പണം ശനിയാഴ്ച കൈമാറിയെന്ന് കേന്ദ്രധനമന്ത്രാലയത്തിന്റെ ധനവിനിയോഗവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
15–ാം ധനകമ്മിഷൻ ശുപാർശപ്രകാരം യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം ജൂണിലാണു നൽകേണ്ടതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നേരത്തേയാക്കി. ഇതിനുപുറമേ കേന്ദ്രം അനുവദിച്ച അരലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളും സംസ്ഥാന സർക്കാരിനു കൈമാറിയതായി കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates