ബ്രോഡ്ഗേജിലേക്ക് മാറിയാല്‍ സില്‍വര്‍ലൈനിന് അനുമതി ലഭിക്കുമോ?; ഡിപിആര്‍ പുതുക്കാന്‍ വീണ്ടും കത്ത്

സംസ്ഥാനത്തിന്റെ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈനിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) പുതുക്കാന്‍ വീണ്ടും കേന്ദ്ര നിര്‍ദേശം
k rail
silverlineപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈനിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) പുതുക്കാന്‍ വീണ്ടും കേന്ദ്ര നിര്‍ദേശം. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായി തിരുവനന്തപുരം- കാസര്‍കോട് ആര്‍ആര്‍ടിഎസ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് റെയില്‍വേ ബോര്‍ഡ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ചുമതലയുള്ള കെ- റെയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയത്. പശ്ചിമ റെയില്‍വേയുമായി ചര്‍ച്ച ചെയ്ത് സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ പുതുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴില്‍വരുന്ന അഹമ്മദാബാദ് സര്‍ക്കേജ് -ധുലേറ അര്‍ധ അതിവേഗ റെയില്‍പ്പാതയ്ക്കായി മാനദണ്ഡങ്ങള്‍ വികസിപ്പിക്കുകയാണ്. ഇൗ പാത ബ്രോഡ്ഗേജിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പശ്ചിമ റെയില്‍വേയുമായി ചര്‍ച്ച ചെയ്ത് സില്‍വര്‍ലൈനിന്റെ ഡിപിആര്‍ പുതുക്കാനാണ് ഫെബ്രുവരി 27ന് കെ- റെയിലിന് ലഭിച്ച നിര്‍ദേശം. നേരത്തെ കെ റെയിലും സംസ്ഥാന സര്‍ക്കാരും ബ്രോഡ്‌ഗേജ് നിര്‍ദേശം തള്ളിക്കളഞ്ഞിരുന്നു. മറ്റു ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയാത്ത സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണ് കേരളം വിഭാവനം ചെയ്ത സില്‍വര്‍ ലൈന്‍ പദ്ധതി.

k rail
ജി സുധാകരന്‍ മയപ്പെടുമോ?, പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് സാധ്യത; ആകാംക്ഷയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍

മറ്റ് ട്രെയിനുകള്‍ക്കും സഞ്ചരിക്കാന്‍ പറ്റുന്ന തരത്തില്‍ ബ്രോഡ്ഗേജില്‍ നിര്‍മിച്ചാല്‍ പ്രതീക്ഷിച്ച വേഗം കിട്ടില്ലെന്നും പ്രത്യേക പാതയായാണ് സില്‍വര്‍ലൈന്‍ നിര്‍മിക്കുന്നത് എന്നും കെ- റെയില്‍ നേരത്തെ തന്നെ റെയില്‍വേയെ അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ സര്‍ക്കാജ്- ധുലേറ അര്‍ധ അതിവേഗ പാത നിര്‍മിക്കുന്നത് ബ്രോഡ്ഗേജിലാണ്. പാസഞ്ചര്‍ ട്രെയിനുകള്‍ക്കും ചരക്കുട്രെയിനുകള്‍ക്കും പോകാവുന്ന പാതയാണ് ലക്ഷ്യം. ഇൗ മാതൃകയില്‍ ബ്രോഡ്ഗേജിലേക്ക് മാറിയാല്‍ സില്‍വര്‍ലൈനിന് അനുമതി നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് തയ്യാറാണെന്നാണ് മനസ്സിലാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

k rail
വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് സമാപനം; രാഹുല്‍ ഗാന്ധി പങ്കെടുക്കും
Summary

Central government again orders to update Silverline's Detailed Project Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com