സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

സാങ്കേതികകാരണങ്ങളാലാണ് തിയതി മാറ്റം എന്നാണ് വിശദീകരണം
change-in-state-school-festival-dates
സ്‌കൂള്‍ കലോത്സവം
Updated on
1 min read

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം. പുതുക്കിയ തിയതി പ്രകാരം 2026 ജനുവരി 14 മുതല്‍ 18 വരെയാണ് കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നേരത്തെ കലോത്സവം ജനുവരി 7 മുതല്‍ 11 വരെയാണ് തീരുമാനിച്ചിരുന്നത്.

സാങ്കേതികകാരണങ്ങളാലാണ് തിയതി മാറ്റം എന്നാണ് വിശദീകരണം. ഉത്സവ സീസണ്‍ ആയതലനാല്‍ നേരത്തെ തീരുമാനിച്ചിരുന്ന ഗ്രൗണ്ടുകള്‍ ലഭിക്കാന്‍ പ്രയാസമുണ്ടാകും എന്നതിനലാണ് തീയതി മാറ്റിയതെന്നാണ് സൂചന.

change-in-state-school-festival-dates
മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

ഇത്തവണ കലോത്സവത്തിന് വേദിയാവുന്നത് തൃശൂരാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 14,000 വിദ്യാര്‍ഥികള്‍ 249 ഇനങ്ങളിലായി മേളയില്‍ മാറ്റുരയ്ക്കും.

Summary

Change in state school festival dates

change-in-state-school-festival-dates
'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com