'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ആത്മകഥയുടെ 169-ാം പേജില്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
ep jayarajan's autobiography
ഇപി ജയരാജന്‍ ഫയല്‍
Updated on
1 min read

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത ഇപി ജയരാജന്റെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന 'വൈദേകം' എന്ന അധ്യായത്തിലാണ് വിമര്‍ശനം.

വൈദേകം വിഷയം സി പി എം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ ഉന്നയിച്ചതടക്കം വിവരിച്ചുകൊണ്ടാണ് ഇ പി, തന്റെ അമര്‍ഷം വ്യക്തമാക്കിയിട്ടുള്ളത്. യോഗത്തില്‍ പി ജയരാജന്‍ സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെപോലെ സഹായിച്ചതാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നത് അഴിമതി ആരോപണമായിട്ടായിരുന്നു എന്നും ഇപി പറയുന്നു. ആത്മകഥയുടെ 169-ാം പേജിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ep jayarajan's autobiography
'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

'അതിനിടയിലാണ് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.ജയരാജന്‍ എനിക്കെതിരെ വൈദേകം റിസോര്‍ട്ട് നിക്ഷേപത്തില്‍ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന വാര്‍ത്ത ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ എന്താണ് സംഭവിച്ചത് എന്നും അറിഞ്ഞിരുന്നില്ല. വാര്‍ത്ത ദിവസങ്ങളോളം തുടര്‍ന്നത് വലിയ വിഷമമുണ്ടാക്കി. അപ്പോഴും എന്താണ് സംഭവിച്ചത് എന്ന വിവരം പുറത്തുവന്നതുമില്ല.

ep jayarajan's autobiography
കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; യുവതി അപകട നില തരണം ചെയ്തു

സത്യാവസ്ഥ അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വ്യക്തമാക്കപ്പെടുന്നത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണസ്ഥാപനത്തെ പോലെ സഹായിക്കാന്‍ പാടുണ്ടോ എന്നു മാത്രമാണ് സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചതെന്ന് പി.ജയരാജന്‍ വ്യക്തമാക്കി. വലിയ അഴിമതി ആരോപണമായി മാധ്യമ വാര്‍ത്തകള്‍ വന്നപ്പോള്‍ നേതൃത്വം വ്യക്തത വരുത്താത്തതിലെ അമര്‍ഷവും ഇ പി പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാദം ഉയര്‍ന്ന സമയം ബന്ധപ്പെട്ടവര്‍ വ്യക്തത വരുത്തിയിരുന്നെങ്കില്‍ എനിക്കെതിരേയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിലയ്ക്കുമായിരുന്നുവെന്നും ആത്മഥയില്‍ പറയുന്നു.

Summary

EP Jayarajan's autobiography indirectly criticizes the party leadership

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com