യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പരശുറാം എക്‌സ്പ്രസിന്റെ സര്‍വീസില്‍ മാറ്റം

നാലുദിവസം മാത്രമാണ് സര്‍വീസില്‍ മാറ്റം
Changes in the service of Parasuram Express
പരശുറാം എക്‌സ്പ്രസിന്റെ സര്‍വീസില്‍ മാറ്റംപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

കൊച്ചി: മംഗളൂരു സെന്‍ട്രല്‍ കന്യാകുമാരി പരശുറാം എക്‌സ്പ്രസ് (16649) 16നും 20നും തിരുവനന്തപുരം വരെ മാത്രമായിരിക്കും സര്‍വീസ് നടത്തുകയെന്ന് റെയില്‍വേ അറിയിച്ചു. കന്യാകുമാരി മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് (16650) 17നും 21നും തിരുവനന്തപുരത്തു നിന്നായിരിക്കും പുറപ്പെടുക. സമയം രാവിലെ 6.15.

വെള്ളിയാഴ്ചകളിലെ എറണാകുളം ജങ്ഷന്‍ - പട്‌ന പ്രതിവാര സ്‌പെഷല്‍ എക്‌സ്പ്രസ് (06085) ഡിസംബര്‍ 11 വരെയും തിരികെ ചൊവ്വാഴ്ചകളില്‍ ഓടുന്ന ട്രെയിന്‍ (06086) ഡിസംബര്‍ 15 വരെയും സര്‍വീസ് നടത്തും.

ചെന്നൈ - പാലക്കാട് ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22651) 24 വരെയും തിരുച്ചെന്തൂര്‍ - പാലക്കാട് ജങ്ഷന്‍ എക്‌സ്പ്രസ് (16732) 25 വരെയും പാലക്കാട് ടൗണ്‍ വരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. തിരികെപ്പോകുമ്പോള്‍, ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് (22652) 25 വരെ പാലക്കാട് ടൗണില്‍ നിന്നാണ് പുറപ്പെടുക. പുറപ്പെടുന്ന സമയം വൈകിട്ട് 4.04. തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് (16731) 26 വരെ പാലക്കാട് ടൗണില്‍ നിന്നു രാവിലെ 6.20നു പുറപ്പെടും.

Summary

Changes in the service of Parasuram Express

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Train Accident
kerala rain alert today
TNIE Devi Awards
kerala rain
X

FOLLOW US

ON GOOGLE DISCOVER