

കൊച്ചി: കടൽക്ഷോഭത്തിൽനിന്ന് ചെല്ലാനത്തിന് സംരക്ഷണം തീർക്കുന്ന ടെട്രാപോഡ് കടൽഭിത്തി നിർമിണത്തിന്റെ 92 ശതമാനം പണിയും പൂർത്തിയായെന്ന് മന്ത്രി പി രാജീവ്. മഴക്കാലങ്ങളിലുണ്ടാകുന്ന കടൽ ക്ഷോഭത്തിലെ ദുരിത ഓർമ്മകളായി ഇനി ചെല്ലാനം നിങ്ങളുടെ മുന്നിൽ വരില്ലെന്നും 340 കോടി രൂപയുടെ ടെട്രാപോഡ് പദ്ധതിയുടെ 92 ശതമാനം പണിയും പൂർത്തിയായെന്നും രാജീവ് പറഞ്ഞു.
5.5 മീറ്റർ ഉയരവും 24 മീറ്റർ വീതിയും ഉള്ളതാണ് കടൽഭിത്തി. ജിയോ ഫാബ്രിക് ഫിൽറ്റർ, മണൽ നിറച്ച ജിയോ ബാഗ് , 10-50, 150-200 കി. ഗ്രാം
കല്ലുകൾ, അതിനു മുകളിൽ രണ്ട് ടൺ ഭാരമുള്ള ടെട്രാപോഡ് എന്നിങ്ങനെയാണ് നിർമ്മാണ ഘടന.
പി രാജീവിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്
ജനങ്ങളോട് പറഞ്ഞ വാക്കുകളും വാഗ്ദാനങ്ങളും പാലിച്ചതുകൊണ്ടാണ് ഈ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തുടർച്ച സാധ്യമായത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോഴും ജനങ്ങളോട് ഞങ്ങൾ കുറേ ഉറപ്പുകൾ നൽകിയിട്ടുണ്ട്. അതിലൊന്നാണ് ചെല്ലാനം. ചെല്ലാനത്തിന് ശാശ്വതമായ പരിഹാരം എന്ന നിലയിൽ 340 കോടി രൂപയുടെ ടെട്രാപോഡ് പദ്ധതി ഈ സർക്കാർ നടപ്പിലാക്കിയതിലൂടെ ജനങ്ങളോടുള്ള ഇടതുപക്ഷത്തിന്റെ പ്രതിബദ്ധത കൂടിയാണ് തെളിയുന്നത്. ചെല്ലാനം പദ്ധതി പ്രഖ്യാപിച്ച ഘട്ടത്തിൽ കണ്ണിൽ പൊടിയിടാനുള്ള വാഗ്ദാനം മാത്രമാണെന്ന രീതിയിൽ ചില കേന്ദ്രങ്ങളിൽ നിന്ന് വിമർശനമുണ്ടായിരുന്നു. അതൊന്നും മുഖവിലയ്ക്കെടുക്കാതെ ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് അതിവേഗത്തിലാണ് ചെല്ലാനത്തെ പ്രവർത്തികൾ മുന്നോട്ടുപോയത്. ഇന്ന് 92% പണിയും പൂർത്തിയായ ചെല്ലാനം നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. മഴക്കാലങ്ങളിലുണ്ടാകുന്ന കടൽ ക്ഷോഭത്തിലെ ദുരിത ഓർമ്മകളായി ഇനി ചെല്ലാനം നിങ്ങളുടെ മുന്നിൽ വരില്ല. സുന്ദരമായ സായാഹ്നങ്ങൾ ആസ്വദിക്കാൻ കഴിയുന്ന സന്തോഷം നിറഞ്ഞ ചെല്ലാനമാണ് ഈ സർക്കാർ ജനങ്ങൾക്ക് നൽകുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates