ഗൂഢാലോചന, ലഹള ഉണ്ടാക്കാൻ ശ്രമം; സ്വപ്ന സുരേഷിനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2023 09:03 PM  |  

Last Updated: 17th March 2023 09:03 PM  |   A+A-   |  

swapna suresh

സ്വപ്‌ന സുരേഷ്/ ഫയൽ

 

കണ്ണൂർ: ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ അടക്കമുള്ള വകുപ്പ് ചേർത്ത് സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ കേസെടുത്തു. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് ആണ് കേസെടുത്തത്. മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരായ അപവാദ പ്രചരണങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി. 

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണം പിൻവലിക്കാൻ എം വി ഗോവിന്ദൻ 30 കോടി രൂപ വാഗ്‌ദാനം ചെയ്തെന്ന് സുരേഷ് പിള്ള പറഞ്ഞെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ഇതിൽ കഴിഞ്ഞ ദിവസം ഗോവിന്ദൻ ഇരുവർക്കുമെതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടിസ്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാൽ മിണ്ടാതിരിക്കാനാകില്ലെന്നും അതുകൊണ്ടാണ് കേസ് കൊടുത്തതെന്നുമാണ് എംവി ഗോവിന്ദൻറെ പ്രതികരണം.

ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് നോട്ടിസിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആരോപണത്തിൽ നിന്ന് പിൻവാങ്ങില്ലെന്ന് സ്വപ്‌ന ഉറപ്പിച്ചു പറഞ്ഞത്തോടെയാണ് സിപിഎമ്മും പരാതി നൽകിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഇസ്ലാമിക ഭരണം സ്ഥാപിക്കൽ ലക്ഷ്യം, ഇതര മതസ്ഥർക്കെതിരെ ​ഗൂഢാലോചന'- പിഎഫ്ഐ കേസിൽ കുറ്റപത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ