തൊട്ടാല്‍ സിമന്റ് ഇളകിപ്പോരും; വാര്‍ക്കയ്ക്ക് കനമില്ലാത്ത കമ്പി; കിഫ്ബി ഫണ്ട് ഉപയോഗിച്ചു പണിത സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു - വിഡിയോ

രണ്ടുനില കെട്ടിടത്തിന്റെ രണ്ടാം നിലയാണ് ഇപ്പോള്‍ പൊളിച്ചുനീക്കുന്നത്.
ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റുന്നു/വിഡിയോ ദൃശ്യം
ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റുന്നു/വിഡിയോ ദൃശ്യം
Updated on: 
1 min read


തൃശൂര്‍: നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിനെത്തുടര്‍ന്ന് പുതിയ രണ്ടു നില സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു. പുതുക്കാട് ചെമ്പൂച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച കെട്ടിടമാണ് പൊളിക്കുന്നത്. 

രണ്ടുനില കെട്ടിടത്തിന്റെ രണ്ടാം നിലയാണ് ഇപ്പോള്‍ പൊളിച്ചുനീക്കുന്നത്. ഏറ്റവും കനം കുറഞ്ഞ കമ്പി ഉപയോഗിച്ചാണ് രണ്ടാം നില വാര്‍ത്തിരിക്കുന്നത്. തൊട്ടാല്‍ ഇളകിപ്പോരുന്ന വിധമാണ് സിമന്റ്. 3.75 കോടി ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷമാണ് കെട്ടിടം നിര്‍മിച്ചത്. 

പണി നടക്കുന്ന ഘട്ടത്തില്‍ നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയും സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് നിര്‍മ്മാണ അപാകം കണ്ടെത്തിയത്. 

കെട്ടിടം പൊളിച്ചു നീക്കുന്നതോടെ, താന്‍ ചൂണ്ടിക്കാണിച്ച അപാ കതയും അഴിമതിയും ശരിയാണെന്നു തെളിഞ്ഞിരിയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു. നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചപ്പോള്‍, രാഷ്ട്രീയ പ്രേരിതവും തെരഞ്ഞെടുപ്പു കാലത്തെ ബാലിശ ആരോപണവും മാത്രമെന്നാണ് സിപിഎം പറഞ്ഞത്. മറ്റൊരു പാലാരിവട്ടം അഴിമതിയാണ് ചെമ്പൂച്ചിറയില്‍ ഉണ്ടായിട്ടുള്ളതെന്ന് നാഗേഷ് ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meenangadi School Excursion Controversy: Principal Had Not Consumed Alcohol; Blood Test Result Negative
Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
X

FOLLOW US

ON GOOGLE DISCOVER