ചേന്ദമംഗലം കൂട്ടക്കൊല കേസ്; പ്രതി ഋതു ജയന് ജാമ്യം

ഹൈക്കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്
Chendamangalam massacre case Accused Ritu Jayan granted bail
Chendamangalam massacre case Accused Ritu Jayan
Updated on
1 min read

കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയന് ജാമ്യം. അയല്‍ വാസികളായ വേണു, ഭാര്യ ഉഷ, മകളായ വിനിഷ എന്നിവരെ വീട്ടില്‍ കയറി ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്ന സംഭവത്തിലെ പ്രതിയാണ് ഋതു ജയന്‍. ഹൈക്കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

Chendamangalam massacre case Accused Ritu Jayan granted bail
ബംഗ്ലാദേശ് പറഞ്ഞു, ഇന്ത്യ- പാക് പോരാട്ടം വേണം! ഇനി പ്രധാനമന്ത്രി 'യെസ്' പറയണം

2025 ജനുവരി 16നാണ് ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരെ എന്നിവരെ ഋതു ജയന്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. വിനിഷയുടെ ഭര്‍ത്താവ് ജിതിനെ ലക്ഷ്യമിട്ടാണ് പ്രതി ഇവരുടെ വീട്ടിലെത്തിയത്. ആദ്യം പുറത്തുവന്ന വിനീഷയെ അടിച്ച് വീഴത്തുകയായിരുന്നു. പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. പതിനൊന്നും ആറും വയസ്സുള്ള വിനിഷയുടെ മക്കളുടെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. ജിതിന്‍ മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.

തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെപ്പറ്റി ജിതിന്‍ മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു ജയന്റെ വാദം. എന്നാല്‍ ലഹരിക്കടിമായായ ഋതു ജയന്‍ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതടക്കം ചോദ്യം ചെയ്തതാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.

Summary

Chendamangalam massacre case Accused Ritu Jayan granted bail.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com