ബംഗ്ലാദേശ് പറഞ്ഞു, ഇന്ത്യ- പാക് പോരാട്ടം വേണം! ഇനി പ്രധാനമന്ത്രി 'യെസ്' പറയണം

ഇന്ത്യക്കെതിരെ കളിക്കാന്‍ അനുവദിക്കണമെന്ന് പകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് അഭ്യര്‍ഥിക്കും
India vs Pakistan match
T20 World Cupx
Updated on
2 min read

കറാച്ചി: ടി20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടു അഭ്യര്‍ഥിക്കുമെന്നു റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി പ്രധാനമന്ത്രിയുമായി സംസാരിക്കും. ഇന്ത്യക്കെതിരായ പോരാട്ടം പാകിസ്ഥാന്‍ കളിക്കണമെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പിസിബിയോടു അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് നഖ്‌വി പ്രധാനമന്ത്രിയെ കാണാന്‍ ഒരുങ്ങുന്നത്. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാടെടുത്തത്.

പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളിക്കണമെന്നു ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശ്രീലങ്ക ക്രിക്കറ്റ് പാകിസ്ഥാന് കത്തയച്ചിരുന്നു. സമാന നിലപാടുമായി എമിറേറ്റ്‌സ് ക്രിക്കറ്റും പാക് ബോര്‍ഡിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഒഴിവാക്കണമെന്നു പാക് ബോര്‍ഡിനോടു ആവശ്യപ്പെട്ടത്. ഈ മാസം 15നാണ് ലോകകപ്പിലെ ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍.

സമീപ ദിവസങ്ങളില്‍ വിഷയത്തിലുണ്ടായ സംഭവ വികാസങ്ങള്‍ നഖ്‌വി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും. ശ്രീലങ്ക, എമിറേറ്റ്‌സ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകളുമായും ഐസിസിയുമായും പ്രതിസന്ധി സംബന്ധിച്ചു നടത്തിയ ആശയ വിനിമയങ്ങളെക്കുറിച്ച് നഖ്‌വി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും പാക് ബോര്‍ഡിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നഖ്‌വിയുമായി ഐസിസി വൈസ് ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ ഇമ്രാന്‍ ഖവാജ പാകിസ്ഥാനിലെത്തി ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാമും സന്നിഹിതനായിരുന്നു. ഈ ചര്‍ച്ചയിലാണ് ബഹിഷ്‌കരണം പിന്‍വലിക്കാന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്ന തീരുമാനം വന്നത്.

India vs Pakistan match
ഇറ്റലിക്ക് തോൽവിയോടെ തുടക്കം; സ്‌കോട്‌ലൻഡിന് 73 റൺസ് വിജയം

തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പാക് നടപടിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് നന്ദി അറിയിച്ചിരുന്നു. എന്നാല്‍ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നു അവരും പാകിസ്ഥാനോട് ആവശ്യപ്പെടുകയായിരുന്നു.

ശ്രീലങ്ക, എമിറേറ്റ്‌സ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകളുടെ അഭ്യര്‍ഥന മാനിച്ച് ഇന്ത്യയുമായി മത്സരിക്കാന്‍ പാക് ടീമിനു സര്‍ക്കാര്‍ അനുമതി നല്‍കണമെന്നു നഖ്‌വി പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. അതേസമയം തീരുമാനം പാക് സര്‍ക്കാരിന്റേതാണ്. ഇത്രയൊക്കെ കാര്യങ്ങള്‍ സംഭവിച്ചിട്ടും കളിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ പാക് ബോര്‍ഡ് അതുതന്നെ അനുസരിക്കും.

അതിനിടെ തങ്ങളുന്നയിക്കുന്ന മൂന്ന് കാര്യങ്ങള്‍ ഐസിസി അംഗീകരിച്ചാല്‍ ഇന്ത്യയുമായി മത്സരിക്കാന്‍ ഒരുക്കമാണെന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു മുന്നില്‍ നിബന്ധന വച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബംഗ്ലാദേശിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുക. ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തില്‍ ലഭിക്കേണ്ട പണം നല്‍കുക. ഭാവിയിലെ ഒരു ഐസിസി ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാന് അവസരം നല്‍കുക എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് പാകിസ്ഥാന്‍ മുന്നോട്ടു വച്ചതാണ് എന്നാല്‍ റിപ്പോര്‍ട്ട്.

India vs Pakistan match
ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പരിശീലനം റദ്ദാക്കി, താരങ്ങളുടെ പരിക്ക് ഭേദമായില്ല?
Summary

India vs Pakistan: PCB chief Mohsin Naqvi is set to request his Prime Minister Shehbaz Sharif to withdraw the boycott of their T20 World Cup match against India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com