

കൊൽക്കത്ത: ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടിയ ഇറ്റലിക്ക് തോൽവിയോടെ തുടക്കം. സ്‌കോട്‌ലൻഡിനോട് 73 റൺസിനാണ് ഇറ്റലി തോറ്റത്. ടോസ് നേടിയ ഇറ്റലി സ്‌കോട്‌ലൻഡിനെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. ഇറ്റലിയ്ക്ക് 16.4 ഓവറിൽ 134 റൺസ് നേടാനേ സാധിച്ചുള്ളൂ.
ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ ഓപ്പണർ ജോർജ് മുൻസിയും (54 പന്തിൽ 84) മൈക്കൽ ജോൺസും (30 പന്തിൽ 37) ചേർന്ന് മികച്ച തുടക്കമാണ് സ്‌കോട്‌ലൻഡിന് നൽകിയത്. ബ്രാൻഡൻ മക്മുല്ലറും 41റൺസും മൈക്കൽ ലീസ്കും വെറും 5 പന്തിൽ 22 റൺസും നേടിയതോടെ സ്‌കോട്‌ലൻഡിന്റെ സ്കോർ 207 ആയി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇറ്റലിയ്ക്ക് തുടക്കം തന്നെ പിഴച്ചു. സ്കോർ നേടുന്നത് മുമ്പ് ജസ്റ്റിൻ മോസ്കാ പുറത്തായി. 40/3 എന്ന ഘട്ടത്തിൽ നിന്ന് ബെഞ്ചമിൻ മനെന്റിയും ഹാരി മനെന്റിയും ചേർന്നാണ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്ന് 73 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സ്‌കോട്‌ലൻഡിനായി മൈക്കൽ അലക്സാണ്ടർ ലീസ്ക് 4 വിക്കറ്റ് നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates