ബിഎല്‍ഒയെ തടസ്സപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി; പത്തു വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം; 97% ഫോം വിതരണം പൂര്‍ത്തിയാക്കി

തിരുവനന്തപുരം, എറണാകുളം നഗരമേഖലയിലാണ് ഇനി ഫോം വിതരണം ചെയ്യാനുള്ളതെന്നും അത് ഉടന്‍ പുര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു
rathan kelkar
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മാധ്യമങ്ങളെ കാണുന്നു
Updated on
1 min read

തിരുവനന്തപുരം: എസ്‌ഐആര്‍ ജോലിക്കെത്തുന്ന ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. സംസ്ഥാനത്തെ എസ്‌ഐആറിലെ പുരോഗതി വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫോം വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്‌തെന്നും തിരുവനന്തപുരം, എറണാകുളം നഗരമേഖലയിലാണ് ഇനി ഫോം വിതരണം ചെയ്യാനുള്ളതെന്നും അത് ഉടന്‍ പുര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തു. കണ്ണൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഓഫീസര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ സഹായവും കുടുംബത്തിനുണ്ടാകുമെന്നും പറഞ്ഞു.

rathan kelkar
പെരിങ്ങമ്മല സഹകരണ സംഘത്തിലെ ക്രമക്കേട്; ബിജെപി നേതാവ് എസ് സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കണം

ബിഎല്‍ഒ ഭരണഘടന അനുസരിച്ച് നിയോഗിക്കപ്പെട്ടയാളാണ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ബിഎല്‍ഒമാരുടെ നിയന്ത്രണം. നിയമം അനുസരിച്ചാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. ഇതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. സിഇഒ മുതല്‍ ബിഎല്‍ഒവരെ ഇത് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബിഎല്‍ഒമാര്‍ നല്ലരീതിയില്‍ മുന്നോട്ടുപോയതിനാലാണ് എസ്‌ഐആര്‍ പ്രവര്‍ത്തനം മികച്ചരീതിയില്‍ നടന്നത്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ബിഎല്‍ ഒമാരെ തടസ്സപ്പെടുത്താന്‍ ശ്രമം ഉണ്ടായെന്നും ഇതില്‍ ബിഎല്‍ഒ മാര്‍ പരാതി അറിയിച്ചിട്ടുണ്ടെന്നും ജോലി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ഉണ്ടാകുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

rathan kelkar
എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കും; വിശദമായ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ്

10 വര്‍ഷം വരെ തടവുകിട്ടാവുന്ന കുറ്റം ചുമത്തുമെന്നും ഇക്കാര്യത്തില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബിഎല്‍ഒ മാര്‍ക്കെതിരായ വ്യാജ പ്രചാരണം, സൈബര്‍ ആക്രമണം തുടങ്ങിയ നടത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കും. ബിഎല്‍ഒമാര്‍ക്ക് എന്തെങ്കിലും പ്രയാസമുണ്ടായെങ്കില്‍ അവരെ സഹായിക്കാനുള്ള ഉത്തരവാദിത്വം ലോക്കല്‍ പൊലീസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐആര്‍ നടപ്പാക്കിയേ തീരൂവെന്നും ഇത് ഭരണഘടനാപരമായ ചുമതലയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. എല്ലാവരുടെയും പങ്കാളിത്തം വേണം. ബിഎല്‍ഒ മാരെ ജനങ്ങള്‍ സഹായിക്കണമെന്നും ഖേല്‍ക്കര്‍ പറഞ്ഞു. കലക്ടര്‍മാരുടെ യോഗം എല്ലാ ദിവസവും ചേരുന്നുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ പരിഹരിക്കും. അനീഷിന്റെ ആത്മഹത്യയില്‍ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Summary

Chief Electoral Officer says obstructing Booth Level Officers will invite punishment of up to ten years imprisonment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com