മുഖ്യമന്ത്രി കെസി തന്നെ?, മുദ്രവെച്ച കവറിൽ തീരുമാനം കൈമാറി; ഡല്‍ഹിയില്‍ രാഹുലുമായി നിര്‍ണായക കൂടിക്കാഴ്ച

ദീപാദാസ് മുന്‍ഷിയും, രണ്ട് നിരീക്ഷകരും കെസിക്കൊപ്പം ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍
Rahul Gandhi, K C Venugopal
Rahul Gandhi, K C Venugopalഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേരള മുഖ്യമന്ത്രി ആകുമെന്ന് സൂചന. ഇന്നലെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം, നിരീക്ഷകരായി കേരള തലസ്ഥാനത്ത് എത്തുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് ഖാര്‍ഗെ സീല്‍ ചെയ്ത കവര്‍ കൈമാറിയിരുന്നു. ഇന്നു രാവിലെ കെസി വേണുഗോപാലിനെ രാഹുല്‍ഗാന്ധി അടിയന്തരമായി വീട്ടിലേക്ക് വിളിപ്പിക്കുകയും ചെയ്തു.

Rahul Gandhi, K C Venugopal
'ഇതുപോലൊരു ജനവികാരം ആദ്യം, സതീശനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ പ്രതിഷേധം ഉയരും'; ഹൈക്കമാൻഡിനോട് സുധീരൻ

രാഹുലിന്റെ വീട്ടില്‍ വെച്ചായിരുന്നു നിര്‍ണായക കൂടിക്കാഴ്ച നടന്നത്. ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് സൂചന. ദീപാദാസ് മുന്‍ഷിയും, രണ്ട് നിരീക്ഷകരും കെസിക്കൊപ്പം ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സൂചനകള്‍ പ്രകാരം ഫ്‌ലൈറ്റ് വൈകീട്ട് നാലുമണിയോടെ മാത്രമേ എത്തുകയുള്ളൂ എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതിനിടെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉച്ചയ്ക്ക് ഒരു മണിക്ക് ചേരാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കെസി വേണുഗോപാല്‍ വൈകുന്ന പക്ഷം യോഗം ചേരുന്നതും വൈകിയേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ഇന്നു തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ കാണാനെത്തുമെന്ന് ലോക്ഭവന് കെപിസിസിയില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

Rahul Gandhi, K C Venugopal
'കെസിയെ കേറ്റിയേ.. കേരളമാകെ നാറ്റിയേ...'; വീണ്ടും പാരഡി, വൈറൽ ( വിഡിയോ)

പത്തു ദിവസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ഹൈക്കമാന്‍ഡ് എഴുതി സീല്‍ ചെയ്ത കവറിലുള്ള പേര് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് വെളിപ്പെടുത്തുക. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെയാണ് കെസി വേണുഗോപാല്‍ പിന്തള്ളിയത്. 63 വയസ്സുകാരനായ കെ സി വേണുഗോപാല്‍ നിലവില്‍ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. കെ സി മുഖ്യമന്ത്രി ആയാല്‍ അടുത്ത ആറു മാസത്തിനുള്ളില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കേണ്ടതുണ്ട്.

Summary

Chief Minister KC Venugopal ?; crucial meeting with Rahul in Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com