

കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കാൽ മുറിച്ചു മാറ്റേണ്ടി വന്ന കുന്നുകര വയൽക്കര ആറ്റുവേപ്പിൽ അബ്ദുൾ ജബ്ബാറിന് സഹായവാഗ്ദാനവുമായി മുഖ്യമന്ത്രി വിഡി സതീശൻ. കൃത്രിമക്കാൽ നൽകാൻ നടപടിയെടുക്കുമെന്നാണ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു.
വലതുകാലിന്റെ പാദത്തിൽ കഠിനമായ വേദന വന്നതോടെയാണ് ജൂലൈ 26ന് ജബ്ബാർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച് വേദനസംഹാരികളും കുത്തിവെയ്പ്പും നൽകിയ ശേഷം വീട്ടിലേക്ക് വിടുകയായിരുന്നു. വേദന കുറയാതിരുന്നതിനാൽ വീണ്ടും ആശുപത്രിയിലെത്തി സർജനെ കണ്ടപ്പോൾ, രക്തയോട്ടം നിലച്ചെന്നും കാൽ മുറിച്ചു മാറ്റണമെന്നും ഡോക്ടർ നിർദേശിക്കുകയായിരുന്നു.
തുടർന്ന് അബ്ദുൾ ജബ്ബാറിന്റെ വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നു. ചികിത്സാപിഴവ് കാരണമാണ് കാൽ മുറിക്കേണ്ടിവന്നതെന്നും, കുറ്റക്കാരായ ഡോക്ടർമാർക്കെതിരേ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് അബ്ദുൾ ജബ്ബാർ, പറവൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് അബ്ദുൾ ജബ്ബാറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates